വൈത്തിരി: ‘കലാലയങ്ങൾ കലാപഭൂമികളാക്കരുത്’ എന്ന കാമ്പയിനുമായി അമ്മ കൂട്ടായ്മയുടെ മാർച്ചും ധർണയും നടത്തി. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് ഓൺലൈനിലൂടെ ധർണ ഉദ്ഘാടനം ചെയ്തു. മകന്റെ ഘാതകർക്ക് ശിക്ഷ ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ജയപ്രകാശ് പറഞ്ഞു. സിദ്ധാർഥൻ ക്രൂരപീഡനത്തിനിരയായി കൊലക്കു കൊടുക്കപ്പെട്ടിട്ടും പ്രതികരിക്കാതിരുന്ന സഹപാഠികളെക്കുറിച്ചോർത്താണ് ഏറെ വിഷമം തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് സംസാരിച്ച സിദ്ധാർഥന്റെ മാതാവ് ഷീബ, ഒരു കുടുംബം പോലെ കോളജിൽ കഴിഞ്ഞിട്ടും സിദ്ധാർഥന്റെ മരണശേഷം ഒരു കുട്ടിപോലും തങ്ങളെ ബന്ധപ്പെടുകയോ വന്നുകാണുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. തെളിവ് നശിപ്പിക്കാൻ പോലും അധികൃതർ കൂട്ടുനിന്നു. ഇനിയുമൊരമ്മക്കും ഇത്തരത്തിലൊരു അവസ്ഥ വരാതിരിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അവർ പറഞ്ഞു. അമ്മ കൂട്ടായ്മ കോഓഡിനേറ്റർ പ്രഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു.
നെജു ഇസ്മയിൽ, മനോജ് സാരംഗി, വിജയരാഘവൻ ചേലിയ, ഓമന വയനാട്, കെ.എം. ബീവി, ഈസ ബിൻ അബ്ദുൽ കരീം, സൗമ്യ മട്ടന്നൂർ, എസ്. രാജീവ്, വർക്കി വയനാട്, ഗഫൂർ വെണ്ണിയോട്, രാംദാസ്, പ്രസന്ന, ജ്യോതി നാരായണൻ, പി. ജി. മോഹൻദാസ്, മലയിൻകീഴ് ശശികുമാർ, വർഗീസ് എന്നിവർ സംസാരിച്ചു. സുലോചന സ്വാഗതവും സതി കാടമുറി നന്ദിയും പറഞ്ഞു. തളിപ്പുഴയിൽനിന്ന് സർവകലാശാലയിലേക്കു നടന്ന മാർച്ച് വൈത്തിരി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം യൂനിവേഴ്സിറ്റി കവാടത്തിൽ തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.