കൽപറ്റ: കോവിഡ് പ്രതിരോധത്തിനുള്ള സാനിറ്റൈസര്‍, മാസ്ക്, പൾസ് ഓക്സിമീറ്റര്‍, പി.പി.ഇ കിറ്റ് തുടങ്ങിയ ഉൽപന്നങ്ങൾക്ക് സർക്കാർ നിശ്ചയിച്ചതിലും കൂടിയ വില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു.
മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്താനും അമിത വില ഈടാക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താനും എസ്.ഡി.പി.ഒമാർക്കും എസ്.എച്ച്.ഒമാർക്കും നിർദേശം നൽകി.കൂടാതെ, നിരീക്ഷണത്തിനായി ജില്ല സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.
സർക്കാർ നിശ്ചയിച്ച വില
പി.പി.ഇ കിറ്റ് -273 രൂപ
എന്‍ 95 മാസ്ക് -22
ട്രിപ്പിള്‍ ലെയര്‍ മാസ്ക് -3.90
ഫെയ്സ് ഷീല്‍ഡ് -21
ഡിസ്പോസിബിള്‍ ഏപ്രണ്‍ -12
സര്‍ജിക്കല്‍ ഗൗണ്‍ -65
എക്സാമിനേഷന് ഗ്ലൗസ് -5.75
ഹാന്‍ഡ് സാനിറ്റൈസര്‍ (500 എം.എല്‍) -192
ഹാന്‍ഡ് സാനിറ്റൈസര്‍ (200 എം.എല്‍) -98
ഹാന്‍ഡ് സാനിറ്റൈസര്‍ (100 എം.എല്‍) -55
സ്റ്റെറൈല്‍ ഗ്ലൗസ് (ഒരു ജോഡി) -12
എൻ.ആർ.ബി മാസ്ക് -80
ഹ്യുമിഡിഫയര്‍ ഉള്ള ഫ്ലോമീറ്റര്‍ -1520
ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്സിമീറ്റര്‍ -1500
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.