വൈത്തിരി: ആരോഗ്യവകുപ്പ് ജീവനക്കാർ കൂട്ടമായി മൂന്നാറിലേക്ക് വിനോദയാത്ര പോയി തിരിച്ചെത്തിയപ്പോൾ ആശുപത്രി സൂപ്രണ്ടടക്കം നിരവധി പേർക്ക് കോവിഡ് പോസിറ്റിവ്. വൈത്തിരി താലൂക്കാശുപത്രിയിലാണ് സംഭവം. ആശുപത്രി സൂപ്രണ്ടും ഡോക്ടർമാരുമടക്കം 45 പേരാണ് വെള്ളിയാഴ്ച രാത്രി മൂന്നാറിലേക്ക് ബസിൽ യാത്ര പോയത്. ഞായറാഴ്ച വൈത്തിരിയിൽ തിരിച്ചെത്തിയ ഇവരിൽ നല്ലൊരു വിഭാഗത്തിനും പനിയും ജലദോഷവും പിടിപെട്ടിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടർമാരടക്കം നിരവധി പേർക്ക് പോസിറ്റിവാണെന്ന് കണ്ടെത്തിയത്. ഡോക്ടർമാർക്കും അനസ്തറ്റിസ്റ്റിനും പ്രധാനപ്പെട്ട മറ്റു ജീവനക്കാർക്കും കോവിഡ് പിടിപെട്ട് അവധിയിലായത് ആശുപത്രിയുടെ പ്രവർത്തനത്തെ തന്നെ ബാധിക്കാനിടയുണ്ട്. ആശുപത്രിയിലെ മറ്റു ജീവനക്കാരും രോഗികളും രോഗം പടരുമോ എന്ന ഭയപ്പാടിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.