വൈത്തിരി: ബാണാസുര ഡാമിൽ നീന്താനിറങ്ങി മുങ്ങിമരിച്ച പ്ലസ് ടു വിദ്യാർഥി ഡെനിൻ ജോസ് പോളിന് കുടുംബാംഗങ്ങളും സഹപാഠികളും യാത്രമൊഴി നൽകി. മൃതദേഹം ശനിയാഴ്ച വൈകീട്ട് നാേലാടെ അടക്കം ചെയ്തു.
വൈത്തിരി താലൂക്കാശുപത്രിയിൽനിന്ന് ഉച്ചയോടെ വിട്ടുകിട്ടിയ ഭൗതിക ശരീരം ഡെനിൻ പഠിക്കുന്ന പിണങ്ങോട് ഡബ്ല്യു.ഒ സ്കൂളിൽ ഒന്നരക്ക് പൊതുദർശനത്തിനുവെച്ചു. സ്കൂളിലെ അധ്യാപകരും സഹപാഠികളായ വിദ്യാർഥികളും അേന്ത്യാപചാരം അർപ്പിക്കാൻ നിറകണ്ണുകളോടെ കൈകൂപ്പി നിന്നു. പിന്നീട് തരിയോട് പത്താം മൈലിലുള്ള വീട്ടിൽ എത്തിച്ചു. തുടർന്ന് തരിയോട് സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ സംസ്കരിച്ചു പത്താം മൈൽ സ്വദേശികളായ പൈലി-സുമ ദമ്പതികളുടെ മകനാണ് ഡെനിൻ. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഉയർന്ന നിലവാരം പുലർത്തിയിരുന്നു. തരിയോട് നിർമല ഹൈസ്കൂൾ പി.ടി.എ പ്രസിഡൻറാണ് പൈലി.
വെള്ളിയാഴ്ച വൈകീട്ട് പന്തുകളിക്കാൻ പോയ ഡെനിൻ കൂട്ടുകാർ എത്താൻ വൈകിയതിനാൽ നീന്താനിറങ്ങിയതായിരുന്നു. മറുകരയോടടുത്തെത്തിയതോടെയാണ് മുങ്ങിപ്പോയത്. കൽപറ്റ ഫയർഫോഴ്സും നാട്ടുകാരും രാത്രി 10 വരെ തിരച്ചിൽ നടത്തിയെങ്കിലും ഇരുട്ടും മഴയും കാരണം മടങ്ങുകയായിരുന്നു. തുർക്കി ജീവൻ രക്ഷ സമിതി പ്രവർത്തകർ ആറിനു നടത്തിയ തിരച്ചിലിനൊടുവിൽ സംഭവ സ്ഥലത്തുനിന്നു 15 മീറ്റർ അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവരോടൊപ്പം കൽപറ്റ ഫയർഫോഴ്സും പങ്കു ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.