വൈത്തിരി: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ വിവിധ സഞ്ചാരകേന്ദ്രങ്ങളിലെ കളക്ഷൻ ഡപ്പോസിറ്റുകൾ സ്വകാര്യ ബാങ്കിടപാടു സ്ഥാപനമായ എച്ച്.ഡി.എഫ്.സി ബാങ്കിലേക്ക് മാറ്റി. ഡി.ടി.പി.സി സ്ഥാപിതമായ കാലം മുതൽ ദേശസാൽകൃത മേഖലയിലുള്ള കനറാ ബാങ്കിലായിരുന്നു ഫണ്ടുകൾ െഡപ്പോസിറ്റ് ചെയ്തിരുന്നത്.
സർക്കാറിൽനിന്നോ ബന്ധപ്പെട്ട വകുപ്പിൽ നിന്നോ അനുമതി ഇല്ലാതെയാണ് നിക്ഷേപങ്ങൾ സ്വാകാര്യ ബാങ്കിലേക്ക് ഡി.ടി.പി.സി മാറ്റിയയത്. ഡി.ടി.പി.സിയിലെ ചില ഉയർന്ന ജീവനക്കാർക്ക് എച്ച്.ഡി.എഫ്.സി ബാങ്കുമായുള്ള ഇടപാടാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
നിശ്ചിത സംഖ്യ നിക്ഷേപിച്ചാൽ കമീഷനും ബാങ്ക് ഓഫർ ചെയ്തതായാണ് വിവരം. ഏകീകൃത ബാങ്ക് സേവനം ലക്ഷ്യമാക്കിയാണ് െഡപ്പോസിറ്റുകൾ എച്ച്.ഡി.എഫ്.സി ബാങ്കിലേക്ക് മാറ്റിയതെന്നാണ് ഡി.ടി.പി.സി അധികൃതരുടെ വിശദീകരണം. എന്നാൽ ജില്ലയിലെ മിക്കയിടത്തും ബ്രാഞ്ചുകളുള്ളതും ജില്ലയിലെ ലീഡ് ബാങ്കുമാണ് കനറാ ബാങ്ക്.
സ്വകാര്യ ബാങ്കിൽ വരുമാനം െഡപ്പോസിറ്റ് ചെയ്യാനുള്ള തീരുമാനം അഴിമതിക്ക് കളമൊരുക്കുമെന്നാണ് വിലയിരുത്തൽ. ഡി.ടി.പി.സി ചെയർമാൻ ജില്ല കലക്ടറാണ്. ഇത്തരമൊരു തീരുമാനത്തിൽ ജീവനക്കാരിൽ നല്ലൊരു പങ്കും എതിർപ്പുമായി രംഗത്തു വന്നിട്ടുണ്ട്. ബാങ്കിൽ ഡി.ടി.പി.സിയുടെ നിക്ഷേപം നിർത്തിയതായി കനറാ ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. കാരണമന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.