വൈത്തിരി: സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രമെന്ന് തെറ്റിദ്ധരിച്ച് വേങ്ങക്കോട് എസ്റ്റേറ്റ് ബംഗ്ലാവ് തേടിയെത്തിയത് നൂറുകണക്കിന് സഞ്ചാരികൾ. വേങ്ങക്കോട് എസ്റ്റേറ്റിലെ പഴയ ബംഗ്ലാവ് വിനോദ സഞ്ചാര കേന്ദ്രമെന്ന പ്രചാരണമാണ് യുവാക്കളെ ഇവിടേക്ക് ആകർഷിച്ചത്. നിരവധി പേരാണ് കഴിഞ്ഞദിവസങ്ങളിൽ ബൈക്കുകളിലും മറ്റുമായി ഇവിടെയെത്തിയത്.
ചിലർ തളിമല വഴിയും മറ്റുള്ളവർ ചുണ്ട വഴിയുമാണ് എത്തിയത്. തളിമലക്കും ഒലിവുമലക്കും ഇടയിലുള്ള പാത്തി എന്ന സ്ഥലത്ത് ആളുകൾ വന്നുനിൽക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവിരമറിയിച്ചു. പിന്നാലെ നാട്ടുകാർ ജനകീയ കൂട്ടായ്മയുണ്ടാക്കി തടയുകയും കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി ഇവരെ തിരിച്ചയക്കുകയും ചെയ്തു. എസ്റ്റേറ്റ് ബംഗ്ലാവിലേക്കുള്ള കവാടത്തിൽ പ്രവേശനമില്ലെന്ന ബോർഡും സ്ഥാപിച്ചു. സഞ്ചാരികൾ എത്തുന്നതറിഞ്ഞ് വൈത്തിരി പൊലീസ് ഏറെ നേരം സ്ഥലത്ത് ക്യാമ്പ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.