വൈത്തിരി: ടീ ഷോപ്പിനു മുന്നിൽ വെച്ച് യുവാക്കൾ ചായകുടിച്ചു എന്ന കുറ്റംചുമത്തി പിഴയീടാക്കാൻ സെക്ടറൽ മജിസ്ട്രേറ്റ് തുനിഞ്ഞപ്പോൾ നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധം കനത്തതോടെ ശിക്ഷ താക്കീതിലൊതുക്കി.
പഴയ വൈത്തിരിയിലെ ഒരു ചായക്കടയിൽനിന്ന് ഏറെ മാറിനിന്നാണ് യുവാക്കൾ ചായ കുടിച്ചതേത്ര. എന്നാൽ സർക്കാർ വാഹനത്തിലെത്തിയ സെക്ടറൽ മജിസ്ട്രേറ്റ് പാർട്ണർമാരിൽ ഒരാളെ വിളിച്ചുവരുത്തി ഫൈൻ അടപ്പിക്കാൻ ശ്രമിച്ചതോടെ നാട്ടുകാർ ഒത്തുകൂടി പ്രതിഷേധിക്കുകയായിരുന്നു. ചിലർ വാഹനത്തിനു മുന്നിലിരുന്നു വണ്ടി നെഞ്ചത്തുകൂടി കയറ്റാൻ പറഞ്ഞതോടെ ഉദ്യോഗസ്ഥൻ പിന്തിരിഞ്ഞു. തുടർന്ന് പിഴ ഒഴിവാക്കി മുന്നറിയിപ്പിലൊതുക്കി ഉദ്യോഗസ്ഥൻ പിൻവാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.