പൂക്കോട്​ വെറ്ററിനറി കോളജ്​ വിദ്യാർഥികൾക്ക്​ ഭക്ഷ്യവിഷബാധയെന്ന്​ സംശയം; കോളജും ഹോസ്​റ്റലുകളും അടച്ചു

വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല കോളജ്​ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന്​ സംശയം. കോളജിലെ മുപ്പതോളം വിദ്യാർഥികൾക്കാണ് വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി വെള്ളത്തി​െൻറയും ഭക്ഷണത്തി​െൻറയും സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്ക് അയച്ചു. വിദ്യാർഥികളുടെ രക്ത സാമ്പിളും പരിശോധനക്ക്​ അയച്ചിട്ടുണ്ട്​. വിവിധ ആശുപത്രികളിൽ വിദ്യാർഥികൾ ചികിത്സ തേടിയെങ്കിലും വെള്ളിയാഴ്​ച രാത്രിവ​െ​ര ആരെയും അഡ്​മിറ്റ്​ ചെയ്​തിട്ടില്ല. പ്രധാനമായും വനിത ഹോസ്​റ്റലിലെ വിദ്യാർഥികൾക്കാണ്​ രോഗലക്ഷണങ്ങൾ പ്രകടമായത്​.

കോളജ്​ ഈ മാസം 31 വരെ അടച്ചു​. കോളജിന്​ കീഴിലെ ഹോസ്​റ്റലുകളും താൽക്കാലികമായി അടച്ചു. വിദ്യാർഥികളിൽ ചിലർക്ക്​ കോവിഡ്​ പോസിറ്റിവായതും കോളജും ഹോസ്​റ്റലും അടക്കാൻ കാരണമാണെന്ന്​​ അധികൃതർ അറിയിച്ചു. മൂന്ന് ദിവസം മുമ്പ്​ മുതലാണ് കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നും ആരോഗ്യപ്രവർത്തകർ കോളജിൽ എത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടു​ണ്ടെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക പറഞ്ഞു.

വെള്ളത്തി​െൻറയും കുട്ടികൾ കഴിച്ച ഭക്ഷണത്തി​െൻറയും സാമ്പിൾ ശേഖരിച്ചു പരിശോധനക്കയച്ചിട്ടുണ്ടെന്നും അതിനുശേഷം മാത്രമേ വസ്തുത കണ്ടെത്താൻ കഴിയൂവെന്നും അവർ അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ഹോസ്​റ്റലിലെ കുടിവെള്ള സംഭരണികളടക്കം ശുചീകരിച്ചു.



Tags:    
News Summary - Food poisoning in students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.