വൈത്തിരി: വയനാട് ചുരത്തിൽ ശനിയാഴ്ച രാത്രി ചരക്കു ലോറി കേടായി മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു. എട്ടാം വളവിനു മുകളിലായി മൾട്ടി ആക്സിൽ ചരക്കു ലോറി രാത്രി ഒമ്പതരയോടെ കേടാവുകയായിരുന്നു. റോഡിനു നാടുവിലായതിനാൽ വാഹനങ്ങൾ ഒറ്റവരിയായാണ് കടത്തിവിട്ടത്. വാരാന്ത്യ ദിവസമായതിനാൽ ചുരം കയറുന്ന നൂറുകണക്കിന് വാഹനങ്ങളുടെ നിര അനുഭവപ്പെട്ടു. ഞായറാഴ്ച പുലർെച്ചയും ചുരത്തിൽ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഓണാവധിക്കു പുറപ്പെട്ടവരും ദീർഘദൂര ടൂറിസ്റ്റ് ബസുകളും കുടുങ്ങി. വാഹന ബാഹുല്യം കാരണം ഞായറാഴ്ച അടിവാരം മുതൽ ലക്കിടി വരെ കുരുക്ക് നീണ്ടു. മണിക്കൂറുകളെടുത്താണ് വാഹനങ്ങൾ ചുരം താണ്ടിയത്. ഓണാവധിയായതിനാൽ ചുരത്തിൽ ഇനി വാഹനെക്കുരുക്കുകളുടെ ദിനങ്ങളായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.