വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത്​ ബ​സ്​​സ്​​റ്റാ​ൻ​ഡ്​ കെ​ട്ടി​ടം ഭൂ​മി​ക്ക​ടി​യി​ൽ താ​ഴ്​​ന്ന നി​ല​യി​ൽ (ഫയൽ ചിത്രം)

വൈത്തിരി ബസ്​സ്​റ്റാൻഡ്​​ കെട്ടിടം മണ്ണിലാഴ്ന്നിട്ടു മൂന്നുവർഷം

വൈ​ത്തി​രി: വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത്​ ബ​സ്​​സ്​​റ്റാ​ൻ​ഡി​െൻറ ഇ​രു​നി​ല വാ​ണി​ജ്യ കെ​ട്ടി​ടം ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് മ​ണ്ണി​ലേ​ക്കാ​ഴ്ന്നി​റ​ങ്ങി​യി​ട്ടു മൂ​ന്നു​വ​ർ​ഷം തി​ക​യു​ന്നു. കെ​ട്ടി​ടം ത​ക​ർ​ന്ന്​ മ​ണ്ണി​ലാ​ഴ്​​ന്ന​തി​െൻറ കാ​ര​ണം ഇ​ത്ര നാ​ളാ​യി​ട്ടും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. കെ​ട്ടി​ടാ​വ​ശി​ഷ്​​ടം നീ​ക്കം​ചെ​യ്യാ​നും പു​തി​യ കെ​ട്ടി​ടം പ​ണി​യാ​നു​മു​ള്ള നീ​ക്ക​ങ്ങ​ളൊ​ന്നും എ​വി​ടെ​യു​മെ​ത്തി​യി​ട്ടി​ല്ല. കെ​ട്ടി​ട​ത്തി​ന​ക​ത്ത്​ ആ​രെ​ങ്കി​ലും കു​ടു​ങ്ങി​പ്പോ​യി​ട്ടു​ണ്ടോ എ​ന്നു​പോ​ലും ആ​രും അ​ന്വേ​ഷി​ച്ചി​ട്ടി​ല്ല.

കെ​ട്ടി​ടം ത​ക​ർ​ന്ന​തി​െൻറ മു​ക​ൾ വ​ശ​ത്തു​ള്ള സ്ഥ​ല​ത്തു താ​മ​സി​ക്കു​ന്ന വീ​ട്ടു​കാ​ർ ന​ൽ​കി​യ കേ​സി​നെ തു​ട​ർ​ന്ന്, മ​ണ്ണ് നീ​ക്കം ചെ​യ്യാ​നോ അ​വ​ശി​ഷ്​​ട​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നോ ഇ​പ്പോ​ൾ പ​ഞ്ചാ​യ​ത്തി​നു ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കേ​സി​ലെ വി​ധി കു​ടും​ബ​ത്തി​ന് അ​നു​കൂ​ലാ​യി​രു​െ​ന്ന​ങ്കി​ലും പ​ഞ്ചാ​യ​ത്ത് അ​പ്പീ​ൽ പോ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്.

2018 ആ​ഗ​സ്​​റ്റ്​ 10ന്​ ​അ​ർ​ധ​രാ​ത്രി​യാ​ണ്​ കെ​ട്ടി​ട​ത്തി​െൻറ ഒ​രു​നി​ല മ​ണ്ണി​ലേ​ക്കാ​ഴ്ന്ന​ത്. മി​ൽ​മ കൗ​ണ്ട​റ​ട​ക്കം നി​ര​വ​ധി ഷോ​പ്പു​ക​ളും ഒ​രു ബാ​ങ്ക് എ.​ടി.​എം കൗ​ണ്ട​റും പ​ഞ്ചാ​യ​ത്ത് പൊ​തു​ശൗ​ചാ​ല​യ​വും ഈ ​കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഒ​ന്നാ​മ​ത്തെ നി​ല​യി​ൽ ക​മ്യൂ​ണി​റ്റി ഹാ​ളും പ​ണി പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. വൈ​ത്തി​രി​യു​ടെ പ​ല​ഭാ​ഗ​ത്തും വെ​ള്ളം ക​യ​റി​യും ഉ​രു​ൾ​പൊ​ട്ടി​യും നാ​ശ​ന​ഷ്​​ടം ഉ​ണ്ടാ​യ​തി​െൻറ പി​റ്റേ ദി​വ​സ​മാ​ണ് കെ​ട്ടി​ട​ത്തി​െൻറ താ​ഴ​ത്തെ നി​ല മ​ണ്ണി​ന​ടി​യി​ലാ​യ​ത്. കെ​ട്ടി​ടം ത​ക​ർ​ന്ന​ത് അ​ർ​ധ​രാ​ത്രി​യാ​യ​തു​കൊ​ണ്ടു വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.

ഇ​തോ​ടെ ബ​സ്‌​സ്​​റ്റാ​ൻ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പാ​ടെ നി​രോ​ധി​ച്ചി​രു​ന്നു. തൊ​ട്ട​ടു​ത്തു​ള്ള പ​ള്ളി പൂ​ട്ടു​ക​യും അ​ടു​ത്തു​ള്ള വീ​ടു​ക​ൾ ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞു പ​ക​ൽ സ​മ​യ​ത്ത് കെ​ട്ടി​ട​ത്തി​െൻറ ബാ​ക്കി ഭാ​ഗ​വും താ​ഴേ​ക്ക് പ​തി​ച്ചു. ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​െൻറ മേ​ൽ​ഭാ​ഗ​ത്തു​ള്ള സ്ഥ​ല​ത്തു താ​മ​സി​ച്ചി​രു​ന്ന റു​ഖി പാ​ലൂ​രും കു​ടും​ബ​വും ഇ​പ്പോ​ഴും വാ​ട​ക​വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്. കെ​ട്ടി​ടം ത​ക​ർ​ന്ന​ത്തി​നു ശേ​ഷം ഇ​പ്പോ​ൾ വൈ​ത്തി​രി​യി​ൽ ബ​സ്‌​സ്​​റ്റാ​ൻ​ഡും പൊ​തു​ശൗ​ചാ​ല​യ​വും ഇ​ല്ലാ​താ​യി. ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​നാ​യി പൊ​ളി​ച്ചു​മാ​റ്റി​യ ബ​സ്​​സ്​​റ്റോ​പ്​ ഇ​തു​വ​രെ പു​ന​ർ​നി​ർ​മി​ച്ചി​ട്ടി​ല്ല. പീ​ടി​ക​വ​രാ​ന്ത​യി​ലും മ​റ്റു​മാ​യാ​ണ് ഇ​പ്പോ​ൾ യാ​ത്ര​ക്കാ​ർ ബ​സ്​ കാ​ത്തു​നി​ൽ​ക്കു​ന്ന​ത്.

Tags:    
News Summary - It has been three years since the Vythiri bus stand building collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.