വൈത്തിരി: ദേശീയപാതയിൽ തളിപ്പുഴ മുതൽ ലക്കിടി ചുരംവരെ തെരുവുവിളക്ക് സംവിധാനമില്ല. ലൈറ്റ് സ്ഥാപിക്കേണ്ടത് പഞ്ചായത്തായാലും വൈദ്യുതി വകുപ്പായാലും, വെളിച്ചമില്ലാത്തതിനാൽ പൂക്കോട് സർവകലാശാലയിലെ വിദ്യാർഥികളടക്കം നിരവധിപേർ സഞ്ചരിക്കുന്ന ഈ പാതയോരത്ത് അപകടം പതിയിരിക്കുന്നു.
വെറ്ററിനറി കോളജിൽ ഇത്രയൊക്കെ സംഭവവികാസങ്ങളുണ്ടായിട്ടും അധികൃതർ ഇപ്പോഴും ഈ ഇരുട്ട് യാത്ര ഗൗരവമായി എടുത്തിട്ടില്ല. നേരത്തേ ‘മാധ്യമം’ ഇതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. തെരുവ് വിളക്ക് സ്ഥാപിക്കാൻ പഞ്ചായത്തിന് ആവശ്യമായ ഫണ്ടില്ലെന്നായിരുന്നു അധികൃതരുടെ മറുപടി.
പൂക്കോട് വെറ്ററിനറി സർവകലാശാലയുമായി ബന്ധപ്പെട്ട കോളജുകളിലെ കുട്ടികൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനും മറ്റും തളിപ്പുഴ അങ്ങാടിയെയാണ് ആശ്രയിക്കുന്നത്. ഇരുട്ടിലൂടെയാണ് രാത്രികാലങ്ങളിൽ ഇവരുടെ യാത്ര. ഇതിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. ഭക്ഷണാവശ്യത്തിനും മറ്റും ലക്കിടിയിൽ ഹോട്ടലുകളിൽ പോകുന്ന കുട്ടികളും സഞ്ചരിക്കുന്നത് ഇരുട്ടിലൂടെയാണ്. തളിപ്പുഴ പാലത്തിനും യൂനിവേഴ്സിറ്റി ഗേറ്റിനും ഇടയിലുള്ള സ്ഥലം വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളയിടമാണ്. യൂനിവേഴ്സിറ്റി കവാടം മുതൽ ഉൾവശത്ത് കാമ്പസിൽ തെരുവുവിളക്കുകൾ കത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.