വൈത്തിരി: പൂക്കോട് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ സംശയിക്കുന്ന സാഹചര്യത്തിൽ സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും തട്ടുകടകളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ശനിയാഴ്ച പരിശോധന നടത്തി കർശന നിർദേശം നൽകി. ഇതിനിടെ പൂക്കോട് സർവകലശാല കോളജ് വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങി. ഹോസ്റ്റൽ താമസക്കാരായ വിദ്യാർഥികൾക്ക് വിഷബാധയെന്നു സംശയിക്കുന്ന വിധത്തിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സർവകലാശാലയുടെ കീഴിലുള്ള കോളജുകളും ഹോസ്റ്റലുകളും താൽക്കാലികമായി അടച്ചിരുന്നു.
ഹോസ്റ്റൽ താമസക്കാരോട് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ നിർദേശം നൽകിയിരുന്നു. 33 പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും വനിത ഹോസ്റ്റലുകളിലെ താമസക്കാരാണ്. ഈ മാസം 31 വരെ മാറിനിൽക്കാനാണ് അധികൃതർ നിർദേശം നൽകിയത്. യൂനിവേഴ്സിറ്റി ഡീൻ ഡോ. കോശി ജോണിനും അസുഖം ബാധിച്ചിരുന്നു. ആരെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടില്ല. പരിശോധനക്കായി അയച്ച വെള്ളത്തിെൻറയും ഭക്ഷണപദാർഥങ്ങളുടെയും സാമ്പ്ൾ പരിശോധന ഫലം അറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.