Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightചുരം റോഡ് നവീകരണം:...

ചുരം റോഡ് നവീകരണം: ഗതാഗത നിയന്ത്രണം തുടങ്ങി

text_fields
bookmark_border
ചുരം റോഡ് നവീകരണം: ഗതാഗത നിയന്ത്രണം തുടങ്ങി
cancel

വൈ​ത്തി​രി: വ​യ​നാ​ട് ചു​ര​ത്തി​ലെ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി മൂ​ല​മു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​ങ്ങി. വ​ലു​തും ഭാ​രം ക​യ​റ്റി​യ​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഒ​ക്ടോ​ബ​ർ ഏ​ഴു മു​ത​ൽ 11 വ​രെ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

വ​ള​വു​ക​ളി​ലെ കു​ഴി​ക​ൾ അ​ട​ക്കു​ക, ടാ​റി​ങ്, ഇ​ന്റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ ബ​ല​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ പ​ണി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. അ​ടി​വാ​രം മു​ത​ൽ ല​ക്കി​ടി വ​രെ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​ത്. ഒ​ന്ന്, ആ​റ്, ഏ​ഴ്, എ​ട്ട് വ​ള​വു​ക​ളി​ൽ കു​ഴി​ക​ൾ അ​ട​ക്കു​ക​യും ര​ണ്ട്, നാ​ല് വ​ള​വു​ക​ളി​ലെ ഇ​ന്റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ താ​ഴ്ന്നു​പോ​യ​ത് ലെ​വ​ലാ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ക. അ​ടി​വാ​രം മു​ത​ൽ ല​ക്കി​ടി വ​രെ​യു​ള്ള ചു​രം റോ​ഡി​ലെ മ​റ്റു കു​ഴി​ക​ളും അ​ട​ക്കും. ചു​രം വ​ള​വു​ക​ളി​ൽ ഉ​ണ്ടാ​യ കു​ഴി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, മ​ഴ പ​ണി​ക്ക് ത​ട​സ്സ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. കു​ഴി​ക​ൾ അ​ട​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും റീ ​ടാ​റി​ങ് മ​ഴ മൂ​ലം ത​ട​സ്സ​പ്പെ​ട്ടി​ട്ടു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic ControlRoad Upgradation
News Summary - Road Upgradation: Traffic control started
Next Story