പോക്സോ കേസിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

വൈത്തിരി: ബാലനെ പീഡിപ്പിച്ച കേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിസിപ്പലിനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. കൊളഗപ്പാറ സ്വദേശി 54കാരനെയാണ് വൈത്തിരി പൊലീസ്​ ഹൗസ് ഓഫിസർ ജയപ്രകാശിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കൗൺസലിങ്ങിനിടെ കുട്ടി ചൈൽഡ് ലൈനിന്​ നൽകിയ മൊഴിയിലൂടെയാണ്​ വിവരം പുറത്തറിയുന്നത്​. തുടർന്ന്​ ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ കോടതി മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു. 

Tags:    
News Summary - School principal arrested in Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.