വൈത്തിരി: വൈത്തിരി താലൂക്ക് ആശുപത്രി പരിസരം തെരുവുനായ്ക്കളുടെ വാസകേന്ദ്രം. ദിവസങ്ങളായി കുട്ടികളടക്കം ആശുപത്രി വളപ്പിൽ പലയിടത്തായുണ്ട്. പലഭാഗത്തുനിന്നും രാത്രി നായ്ക്കൂട്ടങ്ങൾ വേറെയും എത്തും. ആശുപത്രിയിൽ എത്തുന്നവർക്ക് പിന്നാലെ പായുക, കുരച്ചുചാടുക എന്നിവ പതിവാണ്.ആശുപത്രി വരാന്തയിലാണ് ചിലതിന്റെ അന്തിയുറക്കം.
അറിയാതെ ചവിട്ടിപ്പോയാൽ കടി ഉറപ്പ്. പുതിയ കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കാത്ത ഭാഗം, താലൂക്ക് ഓഫിസിന്റെ പഴയ കെട്ടിടം ഇവിടങ്ങളിലും ഇവയുടെ താവളമാണ് . പകൽ നൂറുകണക്കിന് രോഗികൾ ഒ.പി.യിൽ എത്തുന്ന ആശുപത്രിയാണ്. രാത്രിയിൽ ശരാശരി 20 പേരെങ്കിലും അത്യാഹിത വിഭാഗത്തിലും എത്തും. കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും ഇതിനുപുറമേയുണ്ട്. നായ്ശല്യത്തെക്കുറിച്ച് രോഗികൾ അധികൃതരോട് പലവട്ടം പരാതി പറഞ്ഞിട്ടും ഫലം ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.