വൈത്തിരി: ഗവ. താലൂക്ക് ആശുപത്രിയിൽ തെരുവു നായ്ക്കൾ ഭീഷണിയാകുന്നു. ആശുപത്രി പരിസരത്ത് നിരവധി നായ്ക്കളാണ് അലഞ്ഞു നടക്കുന്നത്. ആശുപത്രി വളപ്പിലൂടെ സഞ്ചരിക്കുന്നവരുടെ മേൽ നായകൾ ചാടിക്കയറുന്നതും വിരളമല്ല. ആശുപത്രി ജീവനക്കാരെ കടിച്ചതും ഇൗയിടെയാണ്.
മുമ്പ്, ശല്യം വർധിച്ചപ്പോൾ നായ്ക്കൾക്കു വന്ധ്യംകരണം നടത്തിയിരുന്നു. ഇപ്പോൾ പഞ്ചായത്തധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നു പരാതിയുണ്ട്. ആശുപത്രി വളപ്പിലെ നായ്ക്കളുടെ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ആവശ്യം.
പൊഴുതന: പൊഴുതന ടൗണിലെ തെരുവുനായ ശല്യത്തിന് പരിഹാരമില്ല. തെരുവ് നായ് ആക്രമണത്തിൽ കഴിഞ്ഞ ദിവസം രണ്ടു പേർക്ക് കടിയേറ്റു. രാവിലെ ടൗണിന് സമീപത്തുവെച്ചാണ് കടിയേറ്റത്. ഇവർ സ്വാകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നായ ശല്യം വർധിച്ചതോടെ ആളുകൾ ഭീതിയിലാണ്. നേരമിരുളുന്നതോടെ മാർക്കറ്റ് പരിസരം ഉള്‍പ്പെടെ ടൗണിെൻറ പല ഭാഗങ്ങളും തെരുവു നായ്ക്കള്‍ കീഴടക്കുന്നത് ടൗണിലെത്തുന്നവര്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
അത്തിമൂല ജങ്ഷന്, എൽ.പി സ്കൂൾ റോഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം നായ്ക്കള്‍ പകല്‍ സമയത്തു പോലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. കാല്‍നടയാത്രികര്‍ തെരുവ് നായ്ക്കളെ ഭയന്നു വേണം സഞ്ചരിക്കാൻ. നായ്ക്കള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ആറാം മൈൽ വളവിന് സമീപം സ്കൂട്ടറിന് മുന്നിൽ നായ ചാടി യുവാവിന് പരിക്കേറ്റിരുന്നു. ഇവയുടെ എണ്ണം കുറക്കാൻ പദ്ധതി ഉണ്ടായിട്ടും കൃത്യമായി നടപ്പാക്കാത്തതാണ് നായ്ക്കളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.