പിണങ്ങോട്: വെങ്ങപ്പള്ളി പഞ്ചായത്തിൽ മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ വെങ്ങപ്പള്ളി ടൗണിലെ നാല് കടകൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. സംസം ടീ സ്റ്റാൾ, സി.ടി സ്റ്റോർ, വാടക സ്റ്റോർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. സമീപത്തെ സൂപ്പർമാർക്കറ്റ് തുറക്കാൻ ശ്രമം നടെന്നങ്കിലും സാധിച്ചില്ല. വ്യാഴാഴ്ച പുലർച്ചെയാണ് മോഷണം.
മോഷ്ടാക്കൾ കടക്ക് മുന്നിൽ സ്ഥാപിച്ച സി.സി.ടിവികൾ മറയ്ക്കുകയും പൂട്ട് തകർത്തും കടയുടെ പിൻഭാഗം പൊളിച്ചുമാണ് അകത്ത് കയറിയത്.
സംഭവത്തിൽ കൽപറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു. വെങ്ങപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും ഒരു വർഷത്തിനിടെ അഞ്ചാമത്തെ മോഷണമാണ് നടക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ആനോത്ത് ജങ്ഷനിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ചിരുന്നു.
ഇതിന് പുറമെ അത്തിമൂല കാരറ്റ ശിവക്ഷേത്രം കുത്തി പൊളിച്ചു 5,000 രൂപയോളം കവർന്നു. പിണങ്ങോട് ടൗണിലെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന മോഷ്ടാക്കൾ ലക്ഷക്കണക്കിന് രൂപയുടെ മെബൈൽ ഫോണും 1,500 രൂപയും കവർന്നിരുന്നു. ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടും മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.