വൈത്തിരി: ആരോഗ്യ കിരണം പദ്ധതി പ്രകാരം ഒരു വയസ്സ് മുതൽ 18 വയസ്സ് വരെയുള്ളവർക്ക് സർക്കാർ സൗജന്യ ചികിത്സ നൽകുമ്പോൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ലാബ് പരിശോധനകൾക്ക് അടക്കം രോഗികളിൽനിന്നും പണം ഈടാക്കുന്നു. സർക്കാർ ഫണ്ട് നൽകുന്നില്ല എന്ന പേരിലാണ് അനധികൃതമായി ഫീസ് ഈടാക്കിയത്. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കൽപറ്റ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരത്തിൽ അനധികൃതമായി ഈടാക്കിയ ഫീസ് പിൻവലിച്ചു. ജില്ല മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.എച്ച്. ഫസൽ, കൽപറ്റ മണ്ഡലം പ്രസിഡന്റ് ഷാജി കുന്നത്ത്, ജനറൽ സെക്രട്ടറി സി. ശിഹാബ്, ട്രഷറർ ഗഫൂർ പടിഞ്ഞാറത്തറ, സെക്രട്ടറി ലത്തീഫ് നെടുംകരണ, വർക്കിങ് കമ്മിറ്റി അംഗങ്ങളായ ടി. ഷംസുദ്ദീൻ, ബഷീർ പഞ്ചാര, വൈത്തിരി പഞ്ചായത്ത് ഭാരവാഹികളായ ഫായിസ് തങ്ങൾ, ആഷിക്, ആശിർ, റാഷിക്, ജുബൈർ, ശംസുദ്ദീൻ, ഷാഫി, ബഷീർ, ഷാനിർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.