ആദിവാസി വീടുകള്‍ക്ക് ഭീഷണിയാകുന്ന 20 മരങ്ങള്‍ മുറിക്കാനുള്ള വനംവകുപ്പ് അനുമതിയുടെ മറവിലാണ് വ്യാപകമായി മരം മുറിച്ചത്
കല്പറ്റ: വയനാട്ടില്‍ വനംവകുപ്പ് അനുമതിയുടെ മറവിൽ അനധികൃത മരംമുറി നടത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടാനായില്ല. 1986ൽ വൈത്തിരി സുഗന്ധഗിരി കാർഡമം പ്രോജക്ടിന്റെ ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത മൂവായിരത്തോളം ഏക്കർ ഭൂമിയിൽ നിന്നാണ് വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല മരങ്ങൾ ഈ മാസം വിവിധ ദിവസങ്ങളിലായി മുറിച്ചുകടത്തിയത്. പ്രതികൾക്കായി താമരശ്ശേരി, കോഴിക്കോട് ഭാഗങ്ങളിലായി വിവിധ അന്വേഷണ സംഘങ്ങൾ തിരച്ചിൽ നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു. കൽപറ്റ റേഞ്ചിലെ കൽപറ്റ ഡിവിഷനുകീഴിലെ ഭൂമിയിലാണ് സംഭവം.
ആദിവാസി വീടുകള്‍ക്ക് ഭീഷണിയാകുന്ന 20 മരങ്ങള്‍ മുറിക്കാനുള്ള വനംവകുപ്പ് അനുമതിയുടെ മറവിലാണ് വ്യാപകമായി മരം മുറിച്ചത്. മരംമുറി ഉപകരാർ എടുത്ത കോഴിക്കോട് എരഞ്ഞിക്കൽ ഹനീഫയാണ് പ്രധാന പ്രതി. തൊഴിലാളികളടക്കമുള്ള കോഴിക്കോട്, വയനാട് സ്വദേശികളാണ് മറ്റുള്ള പ്രതികൾ.
അതേസമയം, പ്രതികൾ കൽപറ്റ സി.ജെ.എം കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ജാമ്യാപേക്ഷയെ എതിർക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.