അമ്പലവയൽ: മരവ്യാപാരികളും മരംകയറ്റ് തൊഴിലാളികളും തമ്മിലുള്ള കൂലിത്തർക്കത്തെ തുടർന്ന് വ്യാപാരികൾ സംഘടിച്ച് ലോഡ് കയറ്റി. കഴിഞ്ഞ മാസം െക്രയിൻ ഉപയോഗിച്ച് മരം കയറ്റിയതിന് ഉടമയെ ഭീഷണിപ്പെടുത്തി നോക്കുകൂലിയായി 14,500 രൂപ വാങ്ങിയതിന് അമ്പലവയൽ പൊലീസിൽ വ്യാപാരികൾ പരാതിയും നൽകിയിരുന്നു. സുൽത്താൻ ബത്തേരിയിലും വ്യാപാരിയെ അസഭ്യംപറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവവും കഴിഞ്ഞ ദിവസമുണ്ടായതായി വ്യാപാരികൾ ആരോപിച്ചു. നിയമപരമായ തൊഴിൽ കാർഡ് കൈവശമില്ലാത്തവരാണ് അക്രമത്തിന് മുതിരുന്നത്.
ദിനംപ്രതിയുള്ള ഡീസൽ വിലവർധന, കൈക്കൂലിക്ക് വേണ്ടി ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പീഡനം, മരത്തിെൻറ വിലത്തകർച്ച, തൊഴിൽ മേഖലയിലെ കൂലി വർധന എന്നിവ കാരണം വ്യാപാരികൾ കടക്കെണിയിലും പ്രതിസന്ധിയിലുമാണെന്ന് വ്യാപാരി സംഘടന നേതാക്കൾ പറഞ്ഞു. കേരള സ്റ്റേറ്റ് ടിമ്പർ മർച്ചൻറ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ജയിംസ് ഇമ്മാനുവൽ, കെ.സി.കെ. തങ്ങൾ, പി.ടി. ഏലിയാസ്, റോജി, പി. അബ്ദുൽ അസീസ്, ഇ.പി. ഫൈസൽ, ഔസേപ്പ്, കെ. മനോജ്, സി.എം. അലവി, സി. ജസ്വിൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.