ഗുരുവായൂർ: ക്ഷേത്രത്തിൽ ഉണ്ണിക്കണ്ണന് മുന്നിൽ ദമയന്തിയായി വേഷമിട്ട് വയനാട് കലക്ടർ എ. ഗീത. പുതുവർഷ ദിനത്തിൽ സന്ധ്യക്കാണ് ‘നളചരിതം’ കഥകളിയിലെ ഹംസത്തോടൊപ്പമുള്ള ദമയന്തിയുടെ രംഗങ്ങൾ അവതരിപ്പിച്ചത്. ഉദ്യാനത്തിൽ സഖിമാരോടൊപ്പം നൃത്തം ചെയ്ത് പ്രവേശിക്കുന്ന ദമയന്തിയായാണ് കലക്ടർ രംഗപ്രവേശം ചെയ്തത്. സ്വർണവർണ അരയന്നം പറന്നുവരുന്നതോടെ സഖിമാരെ മാറ്റിനിർത്തി ഹംസത്തോട് സംസാരിക്കുന്ന ദമയന്തി ഏറെ നേരത്തെ സംസാരത്തിനു ശേഷം ഹംസത്തെ യാത്രയാക്കുന്ന ഭാഗമാണ് അവതരിപ്പിച്ചത്. കോട്ടക്കൽ ഷിജിത്തും രമ്യ കൃഷ്ണനുമായിരുന്നു തോഴിമാർ. രതി സുജീവൻ ഹംസമായി രംഗത്തെത്തി. കോട്ടക്കൽ സന്തോഷും കോട്ടക്കൽ വിനീഷും പദങ്ങൾ ആലപിച്ചു. കോട്ടക്കൽ മനീഷ് രാമനാഥൻ ചെണ്ടയിലും കോട്ടക്കൽ പ്രതീഷ് മദ്ദളത്തിലും പക്കമേളമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.