കൽപറ്റ: പ്രളയഭീതിയിൽ സർവവും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടിവന്നവർക്ക് ആശ്വാസവും സാന്ത്വനവുമായി കലക്ടറുടെ സന്ദർശനം. നൂല്‍പ്പുഴ കല്ലുമുക്ക് എല്‍.പി സ്‌കൂളിലെ ശ്വാസ ക്യാമ്പിലാണ് കലക്ടർ എ. ഗീത എത്തി ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവാക്കുകൾ പകർന്നത്.
പുഴങ്കുനി ആദിവാസി കോളനിയിലെ ഒമ്പത് കുടുംബങ്ങളില്‍ നിന്നുള്ള 31 അംഗങ്ങളും കല്ലുമുക്ക് അഞ്ച് സെന്റ് കോളനിയിലെ അഞ്ച് കുടുംബങ്ങളില്‍ നിന്നുളള 27 അംഗങ്ങളുമാണ് ക്യാമ്പില്‍ താമസിക്കുന്നത്.
എ.ഡി.എം എന്‍.ഐ. ഷാജു, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. അജീഷ്, കെ. ദേവകി, ഫിനാന്‍സ് ഓഫിസര്‍ എ.കെ. ദിനേശന്‍, ഡി.പി.എം ജെറിന്‍ എന്നിവര്‍ കലക്ടറോടൊപ്പമുണ്ടായിരുന്നു.
ജില്ലയില്‍ ആകെ 14 ക്യാമ്പുകളാണ് തുറന്നത്. ഇവിടങ്ങളിലായി 196 കുടുംബങ്ങളിലെ 742 പേര്‍ കഴിയുന്നുണ്ട്. വൈത്തിരി താലൂക്കില്‍ ആറ് ക്യാമ്പുകളിലായി 58 കുടുംബങ്ങളിലെ 188 പേരും, മാനന്തവാടി താലൂക്കില്‍ തുറന്ന ഒരു ക്യാമ്പില്‍ 55 കുടുംബങ്ങളിലെ 247 പേരും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഏഴ് ക്യാമ്പുകളിലായി 83 കുടുംബങ്ങളിലെ 307 പേരുമാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.