വയനാട് ദുരന്തം: ഫാർമസിസ്റ്റുകൾ സജീവമായി സേവനരംഗത്തിറങ്ങണം -ഫാർമാഫെഡ്

കൽപ്പറ്റ: വയനാട് ചൂരൽമല, മുണ്ടക്കൈ ഭാഗത്തുണ്ടായ ഉരുൾപൊട്ടൽ വലിയ ദുരന്തമായി മാറിയ സാഹചര്യത്തിൽ ജില്ലയിലെ ആരോഗ്യ സംവിധാനത്തിനൊപ്പം എല്ലാ ഫാർമസിസ്റ്റുകളും സജീവമായി സേവന രംഗത്തിറങ്ങണമെന്ന് ഫാർമാഫെഡ് വയനാട് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലും വിവിധ ആശുപത്രികളിലുമെല്ലാം കഴിയുന്നവർക്ക് ആവശ്യമായ മരുന്നുകൾ എത്തിക്കാൻ കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ സഹായത്തോടെ സജ്ജമാണെന്നും ജില്ലാ സെക്രട്ടറി അൻഷാദ്, പ്രസിഡന്റ് അജിന എന്നിവർ അറിയിച്ചു. 

Tags:    
News Summary - Wayanad Tragedy: Pharmacists must be active in the service -Pharmafed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.