സുൽത്താൻ ബത്തേരി: വന്യമൃഗശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഹോട്സ്പോട്ടുകള്‍ കണ്ടെത്തി പ്രത്യേക ടീമിനെ നിശ്ചയിക്കുന്നതടക്കമുളള പ്രതിരോധ സംവിധാനം ഒരുക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. സുൽത്താൻ ബത്തേരിയില്‍ നടന്ന വനസൗഹൃദ സദസ്സിലെ ചര്‍ച്ച ക്രോഡീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗശല്യം പരിഹരിക്കുന്നതിന് വയനാടിന് മാത്രമായി തയാറാക്കിയ പ്രോജക്ടിന് നാലു കോടിയും ഫെന്‍സിങ്ങിനായി കിഫ്ബി ഫണ്ടില്‍ നിന്നും 16 കോടിയും അനുവദിച്ചിട്ടുണ്ട്. വൈത്തിരിയിലെ ജനകീയ ഫെന്‍സിങ് പദ്ധതി മാതൃകപരമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുളള വനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. വയനാട് മാസ്റ്റര്‍ പ്ലാന്‍ യാഥാർഥ്യമാക്കുന്നതിന് ജനപ്രതിനിധികളുമായി കൂടിയാലോചന നടത്തും. നഷ്ടപരിഹാരം നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.