കൽപറ്റ: വയനാട്ടിലെ വനമേഖലകളിൽ വന്യജീവികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണെന്നും ഇവയെ നിയന്ത്രിക്കാനാവശ്യമായ നടപടികൾക്കായി സമരപരിപാടികളിലേക്ക് നീങ്ങുകയാണെന്നും കർഷകർ. വന്യജീവികളുടെ എണ്ണം വർധിക്കുന്നതിനാലാണ് അവ നാട്ടിലേക്കിറങ്ങി വ്യാപക നാശനഷ്ടമുണ്ടാക്കുത്. ഇതേക്കുറിച്ച് വിശദമായി അധികൃതർ പഠിക്കണമെന്നും അഖിലേന്ത്യ കിസാൻ സഭ ജില്ല സെക്രട്ടറി അമ്പി ചിറയിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൂടുതലുള്ള വന്യമൃഗങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുകയോ എണ്ണം നിയന്ത്രിക്കുകയോ ചെയ്യണം.
വന്യജീവികളുടെ ക്രമാതീതമായ വർധന തടയാൻ നിയന്ത്രിതമായ രീതിയിൽ അവയെ കൊന്നൊടുക്കണമെന്നും ഇത് ഉൾപ്പെടെ നാലിന നിർദേശങ്ങളുമായി ആഗസ്റ്റ് ഒന്ന് മുതൽ വിവിധ സമരപരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് ഒന്നിന് എല്ലാ പഞ്ചായത്തുകളിലും വൈകിട്ട് ഏഴിന് പന്തംകൊളുത്തി പ്രകടനവും ആഗസ്റ്റ് ഒമ്പതിന് മൂന്നു താലൂക്കുകളിലെയും വനം ഓഫിസുകളിലേക്ക് മാർച്ചും നടത്തും.
വനം എന്ന പേരില്‍ സംരക്ഷിക്കപ്പെടുന്ന ഏകവിള തോട്ടങ്ങള്‍ സ്വാഭാവിക വനങ്ങളാക്കി മാറ്റുക, വനത്തിന് ഉള്‍ക്കൊള്ളാവുന്ന വന്യജീവികളെ കുറിച്ച് സര്‍വേ നടത്തി അധികമുള്ളവയെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയോ കൊന്നൊടുക്കി നിയന്ത്രിക്കുകയോ ചെയ്യുക, വന്‍കിട എസ്റ്റേറ്റുകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന വനഭൂമി പിടിച്ചെടുക്കുക, കൃഷിഭൂമിയില്‍ എത്തുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊന്ന ശേഷം മണ്ണെണ്ണ ഉപയോഗിച്ച് കത്തിച്ചു കളയുന്നതിന് പകരം ഭക്ഷ്യയോഗ്യമായ ഇവയെ നിശ്ചിത ഫിസ് ഈടാക്കി കര്‍ഷകര്‍ക്ക് വിട്ടുനല്‍കുക എന്നീ നിര്‍ദേശങ്ങളാണ് ഉയര്‍ത്തിയാണ് സമരം. വൈസ് പ്രസിഡന്റുമാരായ കെ. എം. ബാബു, കെ. പി. രാജന്, വൈത്തിരി താലൂക്ക് പ്രസിഡന്റ് ജി. മുരളീധരന് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.