ഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരസഭ കാര്യാലയത്തിനു കുറച്ചകലെയുള്ള കോക്കാൽ ഗ്രാമത്തിൽ കാട്ടാനകളുടെ വരവ് പതിവാെണന്ന് പ്രദേശവാസികൾ പറഞ്ഞു. തെരുവുവിളക്കില്ലാത്തത് കാരണം നേരമിരുട്ടുന്നതോടെ ഒറ്റയാനടക്കം ഈ ഭാഗത്തെത്തുന്നു. വീടുകൾക്കു മുന്നിൽ നിർത്തിയിടുന്ന വാഹനങ്ങളും നാശമാക്കുകയാണ്. കഴിഞ്ഞ മാസം രണ്ടു വാഹനങ്ങൾ തകർത്തു. ഇതുസംബന്ധിച്ച് വനപാലകർക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടാവുന്നില്ല.
തെരുവുവിളക്കില്ലാത്തതിനെക്കുറിച്ചും പരാതി ഉന്നയിച്ചിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടായിട്ടിെല്ലന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. ഞായറാഴ്ച രാവിലെ തുണി അലക്കാൻ സമീപത്തുള്ള പൈപ്പിൻചുവട്ടിലേക്ക് പോയ സ്ത്രീയെ കാട്ടാന കൊന്നു. പൊലീസും വനപാലകരും എത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.