കേത്തി: മലിനജല ടാങ്കിൽ വീണ കാട്ടുപോത്ത് ചത്തത് വനംവകുപ്പ് ജീവനക്കാരുടെ അനാസ്ഥ മൂലമാണെന്ന് പരാതി ഉയർന്നു. കേത്തി പാലടയിലെ പ്രദേശത്തെ കൃഷിഭൂമിയിലെ മാലിന്യസംസ്കരണ ടാങ്കിൽ കാട്ടുപോത്ത് വീണ് അവശനിലയിൽ നിലയിലായിരുന്നു. വിവരം ലഭിച്ച് വനപാലകരെത്തിയെങ്കിലും മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നടത്താത്തതിനാൽ കാട്ടുപോത്ത് ചാത്തു.
ടാങ്കിൽ നിന്ന് കാട്ടുപോത്തിനെ പുറത്തെടുക്കാൻ പോക്ലൈൻ ആവശ്യം വരുമെന്നും 20,000 ചെലവുണ്ടെന്നും ഈ ചെലവ് കൃഷി സ്ഥല ഉടമ വഹിക്കണമെന്ന വനം വകുപ്പിന്റെ ആവശ്യം ഉടമ വിസമ്മതിച്ചതോടെ വനപാലകർ രക്ഷാപ്രവർത്തനം നടത്താതെ സ്ഥലം വിടുകയായിരുന്നു. വനംവകുപ്പിന്റെ ഈ നടപടിയിൽ പ്രദേശത്തെ ജനങ്ങളും വന്യജീവി പ്രേമികളും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.