ഗൂഡല്ലൂർ: കാട്ടാനക്കൂട്ടം ആദിവാസിയുടെ വീട് തകർത്തു. ആനകളിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റേഞ്ച് ഓഫിസ് ഉപരോധിച്ചു. ചേരമ്പാടി കുളിവയൽ കോളനിയിലെ കൃഷ്ണൻകുട്ടിയുടെ വീടാണ് ആനകൾ തകർത്തത്. ഇയാളുടെ ഭാര്യയും ആറു മക്കളും കിടന്നുറങ്ങുേമ്പാഴാണ് ആക്രമണം. പരിസരത്തുള്ളവർ ഒച്ചവെച്ച് ആനകളെ വിരട്ടുകയായിരുന്നു.
ജനപ്രതിനിധികൾ വീട് സന്ദർശിച്ചു. ഉപരോധക്കാരുമായി പഞ്ചായത്ത് പ്രസിഡൻറ് ലില്ലി ഏലിയാസും വനപാലകരും പൊലീസും സമാധാന ചർച്ച നടത്തിയതോടെ ഉപരോധം പിൻവലിച്ചു. ഗൂഡല്ലൂർ എം.എൽ.എ ദ്രാവിഡ മണിയും വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.