ഗൂഡല്ലൂർ: രാത്രി എത്തിയ കാട്ടാനക്കൂട്ടം ക്വാർട്ടേഴ്സിന് മുന്നിൽ തമ്പടിച്ചതോടെ പുറത്തിറങ്ങാനാവാതെ പൊലീസുകാർ. കുന്ത താലൂക്കിലെ ഗെത്തൈ വൈദ്യുതി നിലയത്തിലെ സുരക്ഷ ജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരാണ് കോട്ടേഴ്സിൽ ഉണ്ടായിരുന്നത്.
കുട്ടിയടക്കം എത്തിയ ആനക്കൂട്ടമാണ് കോട്ടേസിന് മുന്നിൽ നിന്ന് മാറാതെ നിന്നത്. ഏറെ നേരമായിട്ടും ആനക്കൂട്ടം പോവാത്തതിനെ തുടർന്ന് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. തുടർന്ന് എസ്.ഐ ശശിധരൻ, റേഞ്ചർ ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വനപാലകരും എത്തി പടക്കം പൊട്ടിച്ച് കാട്ടാനകളെ ഓടിച്ച് പൊലീസുകാരെ രക്ഷപ്പെടുത്തി.
വൈദ്യുതി നിലയം നിരോധിത മേഖലയായതിനാൽ അന്യർക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പൊലീസുകാരെ കാവലിന് നിയോഗിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.