പുൽപള്ളി: സംസ്ഥാന-ദേശീയ കളരിപ്പയറ്റ് മത്സരങ്ങളിലെ ജേതാവ് തെരഞ്ഞെടുപ്പ് ഗോദയിലും ഭാഗ്യം പരീക്ഷിക്കുന്നു. പുൽപള്ളി വാളമാങ്ങമൂല കോളനിയിലെ സി.കെ. രാജിയാണ് പുൽപള്ളി പഞ്ചായത്ത് നാലാം വാർഡിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്നത്. പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെന്ന പ്രത്യേകതയുമുണ്ട്.
22 വയസ്സുകാരിയായ രാജി പുൽപള്ളി പഴശ്ശിരാജ കോളജിൽനിന്നാണ് ഡിഗ്രി പൂർത്തിയാക്കിയത്. നാലു തവണ സംസ്ഥാനതല കളരിപ്പയറ്റ് മത്സരങ്ങളിൽ ജേതാവായിരുന്നു. പട്ടികവർഗ സംവരണ സീറ്റിൽ മത്സരിക്കുന്ന രാജി ഉറച്ച വിജയപ്രതീക്ഷയിലുമാണ്.
വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിനാണ് ഊന്നൽ. താൻ കഴിയുന്ന കോളനിയിൽ ഒരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്നും അതുകൊണ്ടുതന്നെ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും നാടിെൻറ വികസനത്തിനുമായി, വിജയിച്ചുവന്നാൽ പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി സുമ ബിനേഷിനോടും എൽ.ഡി.എഫ് സ്ഥാനാർഥി മോഹിനി സന്തോഷിനോടുമാണ് ഏറ്റുമുട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.