യുവതി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു

മാനന്തവാടി: പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ശുചിമുറിയില്‍ പ്രസവിച്ചു. കുഞ്ഞോം കല്ലറ ആദിവാസി കോളനിയിലെ 20കാരിയാണ് ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ജില്ല ആശുപത്രിയുടെ സാറ്റ്​ലൈറ്റ് കേന്ദ്രമായ മാനന്തവാടി സെൻറ് ജോസഫ്‌സ് മിഷന്‍ ആശുപത്രിയിലാണ് കഴിഞ്ഞദിവസം സംഭവം നടന്നത്.

പ്രസവമുറിയില്‍ പ്രവേശിപ്പിക്കുന്നതിനുമുമ്പ് കോവിഡ് പരിശോധന ഫലത്തിനായി കാത്തിരിക്കുന്നതിനിടെ യുവതി ശുചിമുറിയിലേക്ക് പോയപ്പോള്‍ അവിടെവെച്ച് പ്രസവിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ നഴ്സ് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം പ്രസവമുറിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.