തരിയോട്: മദ്യലഹരിയിൽ യുവാവിെൻറ പരാക്രമത്തിൽ ആദിവാസി യുവതിക്ക് പരിക്ക്. തരിയോട് തയ്യിൽ കോളനിയിലെ മിനിക്കാണ് (36) തലക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയിൽ കോളനിയിൽ എത്തിയ യുവാവ് ബഹളമുണ്ടാക്കുകയും ഇതു ചോദ്യം ചെയ്തതോടെ കല്ലുകൊണ്ട് എറിയുകയുമായിരുന്നുവെന്ന് മിനി പറഞ്ഞു.
തലക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ മിനിയെ ചെന്നലോട് ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൽപറ്റയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാപ്പി, അടക്ക വിളവെടുപ്പ് സീസൺ ആരംഭിച്ചതിനാൽ ജോലി കഴിഞ്ഞ് എത്തിയാൽ പ്രദേശത്ത് മദ്യപാനികളുടെ ശല്യം വർധിച്ചതായി കോളനിക്കാർ പറഞ്ഞു. പ്രദേശത്ത് പൊലീസ് പട്രോളിങ് നടത്തണമെന്നും കോളനിവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.