മൂവാറ്റുപുഴ: നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാർഥികൾക്ക് രാസലഹരി വിൽപനക്ക് എത്തിയ രണ്ടുപേരെ നാട്ടുകാർ പിടികൂടി എക്സൈസിന് കൈമാറി. എന്നാൽ, ലഹരി വസ്തു കെണ്ടത്താനാവാതെ വന്നതോടെ സംഘത്തെ താക്കീത് ചെയ്ത് വിട്ടയച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.
കഴിഞ്ഞദിവസം നടന്ന സ്കൂൾ വാർഷികത്തിൽ സ്കൂളിന് പുറത്തെ റോഡിൽെവച്ച് കാറിലെത്തിയ സംഘം വിദ്യാർഥികൾക്ക് മദ്യം നൽകാൻ ശ്രമിച്ചത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ഇതിനുശേഷം പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച വൈകീട്ട് എം.ഡി.എം.എ വിൽപനക്ക് രണ്ടുപേർ എത്തിയത്. രജിസ്ട്രേഷൻ നമ്പർ ഇല്ലാത്ത ബൈക്കുകളിലാണ് ഇവർ എത്തിയത്.
നാട്ടുകാർ നിരീക്ഷിക്കുന്നുെണ്ടന്ന് മനസ്സിലായതോടെ വിൽപനക്ക് കൊണ്ടുവന്ന രാസലഹരി മറ്റൊരാൾക്ക് കൈമാറിയതിന് പിന്നാലെയാണ് സംഘത്തെ നാട്ടുകാർ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് സംഘത്തെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.
വിദ്യാർഥികളെ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ലഹരിമാഫിയ സംഘങ്ങളുടെ പ്രവർത്തനം സജീവമായ സാഹചര്യത്തിൽ ജാ ഗ്രത സമിതി രൂപവത്കരിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. നേരത്തേ ഇത്തരത്തിലുള്ള സമിതിയുടെ പ്രവർത്തനം വിജയം കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.