ലോക് ഡൗൺ: സ്ഥിരം കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞു

മലപ്പുറം: ലോക് ഡൗണ്‍ ആരംഭിച്ച് ഒരുമാസത്തിനകം ജില്ലയില്‍ 3,805 പൊലീസ് കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. 2020 മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 24 വരെയാണിത്. ലോക് ഡൗണ്‍ കാലത്ത് കേസുകള്‍ വര്‍ധിച്ചെങ്കിലും സ്ഥിരം കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞതായി ജില്ല പൊലീസ് മേധാവി യു. അബ്​ദുൽ കരീം പറഞ്ഞു. കഴിഞ്ഞമാസം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 95 ശതമാനവും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ്.

2019 മാര്‍ച്ച് 24 മുതൽ ഏപ്രിൽ 24 വരെ അഞ്ച് പിടിച്ചുപറി കേസുകൾ റിപ്പോര്‍ട്ട് ചെയ്തപ്പോൾ ഈ വര്‍ഷം അത് രണ്ടായി കുറഞ്ഞു. അടിപിടിക്കേസുകള്‍ 25ല്‍നിന്ന് ഒന്നായും ബലാത്സംഗ കേസുകൾ 16ൽനിന്ന് ആറായും ഭർതൃപീഡന കേസുകള്‍ 20ൽനിന്ന് 10 ആയും കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ 31 വാഹനാപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ലോക് ഡൗണ്‍ സമയത്ത് മൂന്ന് മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍ കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ 167 ആയിരുന്നത് ഇപ്പോള്‍ 18 ആയി.ആത്മഹത്യകൾ 34ൽനിന്ന് 11ആയും മിസിങ്​ കേസുകൾ 61ൽനിന്ന് ഒമ്പതായും കുറഞ്ഞു.

Tags:    
News Summary - Lockdown crime rate-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.