പെരിന്തൽമണ്ണ: വീട്ടിലിരിക്കുന്ന മണിക്കൂറുകൾ മണ്ണിലിറങ്ങി കൃഷി ചെയ്യുന്നവരോടൊപ ്പമിതാ ഒരു മുതിർന്ന ഡോക്ടറും. പെരിന്തൽമണ്ണക്കാരുടെ പ്രിയപ്പെട്ട ഡോക്ടർ വി.യു. സീതിയ ാണ് തൂമ്പയെടുത്ത് മണ്ണിലിറങ്ങിയത്.
പാതായ്ക്കരയിലുള്ള കൃഷിയിടത്തിൽ പയർ, വെണ്ട, അമര, വെള്ളരി, മത്തൻ, ചോളം, കപ്പ, ജാതി തുടങ്ങിയ വിളകളെല്ലാമുണ്ട്. മണ്ണിടാനും വെള്ളമൊഴിക്കാനും ദിവസവും വൈകീട്ട് കൃഷിയിടത്തിലെത്തുന്നുണ്ട്. രണ്ടുമാസത്തിലേറെ മുമ്പാണ് കൃഷി തുടങ്ങിയത്.
അത്യാവശ്യ കാര്യങ്ങൾക്ക് സഹായിയായി ജോലിക്കാരൻ സുഭാഷും ഡ്രൈവർ ഉസ്മാനുമുണ്ടാവും. ഐ.എം.എ മുൻ ദേശീയ പ്രസിഡൻറ് കൂടിയായ സീതി ദീർഘകാലത്തെ സർക്കാർ സർവിസിനുശേഷം 1996ലാണ് വിരമിച്ചത്. ഇപ്പോൾ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിൽ ഒാർത്തോപീഡിക് ഡിപ്പാർട്ട്മെൻറ് ഹെഡാണ്. രോഗികളുടെ തിരക്കില്ലാതായതോടെ കിട്ടിയ ഒഴിവുവേള കൃഷിയിടത്തിൽ ചെലവിടുകയാണ് ജില്ലയിൽ അറിയപ്പെടുന്ന ഒാർത്തോപീഡിക് ഡോക്ടറായ അദ്ദേഹം.
കാർഷിക പാരമ്പര്യമുള്ള ഉപ്പയുടെ മകനായതിനാൽ കൃഷിസംസ്കാരം തെൻറ കൂടെത്തന്നെയുണ്ടെന്ന് സീതി ഡോക്ടർ പറഞ്ഞു. പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ ഭാഗമായ ഹോംകെയറും മറ്റു സാമൂഹിക പ്രവർത്തനങ്ങളുമടക്കം മറ്റു തിരക്കുകളുമുണ്ട്. കൃഷി ചെയ്ത് വിളയിച്ച വെണ്ടയും പയറുമായി വീട്ടിലെത്തിയ പിതാവിനെക്കുറിച്ച് രസകരമായി ഫേസ്ബുക്കിൽ മകൾ ഡോ. ഫെബിന സീതി കുറിപ്പിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.