ജീവിതത്തിന് നിറംകൊടുക്കാൻ അതിജീവന പോരാട്ടം

കൊടകര: മുരിയാട് പാറേക്കാട്ടുകരയിലെ ആന്‍ലിയക്കും ആല്‍വിനും ആന്‍മരിയക്കും ഇത്​ കളിചിരികളുടെ മാത്രം കാലമല്ല. അ തിജീവനത്തിനായുള്ള പോരാട്ടവഴികളില്‍ അമ്മ മെന്‍സിയോടൊപ്പം ചേര്‍ന്ന് ജീവിതത്തിന് നിറംകൊടുക്കാനുള്ള തിരക്കി ലാണ് ഇൗ കുട്ടികള്‍. പിതാവി​​െൻറ ആകസ്മിക മരണത്തോടെ നിശ്ചലമായ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഈ അമ്മ യും മക്കളും. നിറക്കൂട്ടുകളും പാട്ടും പാചക പരീക്ഷണങ്ങള്‍ക്കുമപ്പുറം പകല്‍ മുഴുവൻ വീട്ടിലെ മൃഗങ്ങളെയും പക്ഷികളെയും പരിപാലിച്ചും കൃഷിചെയ്തുമാണ്​ ലോക്‌ഡൗണ്‍ ദിനങ്ങളെ ഇവർ പ്രയോജനപ്പെടുത്തുന്നത്​.

പുലർച്ച ഉണരുന്ന ആന്‍ലിയയും ആല്‍വിനും ആന്‍മരിയയും ആടുകളെ മേയ്ക്കാൻ സമീപത്തെ പാടത്തേക്ക് പോകും. 16 ആടുകളെയാണ് ഇവര്‍ വളര്‍ത്തുന്നത്. വെയിലിനു ചൂടേറുമ്പോള്‍ കുട്ടികള്‍ ആടുകളുമായി വീട്ടിലേക്ക്​ മടങ്ങും. വീട്ടിൽ വളര്‍ത്തുന്ന പത്തു കോഴികളും എട്ടു പേര്‍ഷ്യന്‍ പൂച്ചകളും താറാവുകളും മുയലുകളും ലവ് ബേര്‍ഡ്‌സുകളും ഇവരെ കാത്തിരിക്കുന്നുണ്ടാവും. അവയ്ക്ക് തീറ്റകൊടുത്തും ലാളിച്ചും കഴിഞ്ഞിട്ടേ ഈ സഹോദരങ്ങൾ ഉച്ചഭക്ഷണം കഴിക്കാറുള്ളൂ. വെയിലാറും വരെ വീടിനകത്തുതന്നെ ഒതുങ്ങുന്ന ഇവര്‍ നിറക്കൂട്ടുകളുടെ ലോകത്തേക്ക് തിരിയും. കുപ്പികളില്‍ ചായം കൊടുത്തും അലങ്കാര പണികള്‍ നടത്തിയും സമയം ചെലവഴിക്കുന്ന ഇവര്‍ വെയിലാറിയാല്‍ വീണ്ടും ആടുകളുമായി പാടത്തേക്കിറങ്ങും.
നേരത്തേ മൂന്ന് പോത്തുകളെയും ഇവര്‍ പരിപാലിച്ചിരുന്നു. അവയെ പിന്നീട് വിറ്റു. തങ്ങളുടെ വിദ്യാഭ്യാസത്തിനും കുടുംബ ​െചലവിനും വീടി​​െൻറ ലോണ്‍ തുകയായ ലക്ഷങ്ങള്‍ കടം വീട്ടാനും അമ്മക്ക്​​ ഇത്തിരിയെങ്കിലും ആശ്വാസം നല്‍കാനാണ് ഈ കുരുന്നുകളുടെ ശ്രമം.

മൂന്നുവര്‍ഷം മുമ്പാണ് ഇവരുടെ പിതാവ് പണയില്‍പുത്തന്‍വീട്ടില്‍ അബ്രഹാം ജോലികഴിഞ്ഞ് രാത്രി സൈക്കിളില്‍ മടങ്ങുമ്പോള്‍ വാഹനമിടിച്ച് മരിച്ചത്. മരണത്തിന് കാരണമായ വാഹനം മൂന്നുവര്‍ഷമായിട്ടും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ സര്‍ക്കാറില്‍നിന്ന് അര്‍ഹമായ ഒരു ആനുകൂല്യവും ഇന്‍ഷുറന്‍സ് തുകയും ഇവർക്ക്​ ലഭിച്ചില്ല.

Tags:    
News Summary - lockdown life-Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.