പത്തനംതിട്ട: സംസ്ഥാനത്ത് മേയ് 16 വരെ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച മാർഗ നിർദേശങ്ങൾ നടപ്പാക്കാൻ ബോർഡ് യോഗം തീരുമാനിച്ച് ഉത്തരവിട്ടു.
ലോക്ഡൗൺ കാലയളവിൽ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കില്ല. പൂജകൾ മുടങ്ങാതെ നടക്കും. പൂജാ സമയം രാവിലെ ഏഴ് മുതൽ 10 വരെയും വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെയുമായി ക്രമീകരിക്കും. ഈ കാര്യങ്ങൾ അതാത് ക്ഷേത്രങ്ങളിലെ തന്ത്രിയുമായി ആലോചിച്ച് ആവശ്യമായ സമയക്രമീകരണം നടത്തുന്നതാണ്.
ഉത്സവങ്ങളടക്കം മറ്റ് യാതൊരു ചടങ്ങുകളും ഈ കാലയളവിൽ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഇതിനകം ബുക്ക് ചെയ്ത വിവാഹ ചടങ്ങുകൾ 20 പേരിൽ കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് ക്ഷേത്രത്തിന് പുറത്തുവെച്ച് നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.