കായംകുളം: ലോക്ഡൗൺ ലംഘിച്ച് സമരം നടത്തിയ കെ.പി.സി.സി നിർവാഹക സമിതി അംഗം കറ്റാനം ഷാജ ിയെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഹസനെ വെട്ടിപ്പരിക്കേൽപ ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സ്റ്റേഷന് സമീപം നിരാഹാരസമരം നടത്തിയത്. രാവിലെ ഏഴിന് സ്റ്റേഷന് മുന്നിൽ തുടങ്ങിയ സമരം പിന്നീട് സമീപത്തെ റോഡരികിലേക്ക് മാറ്റി.
വൈകീട്ടും സമരം അവസാനിപ്പിക്കാതിരുന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്. രണ്ട് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുഹൈലിനെ ആക്രമിച്ച പ്രതികളെ അറസ്റ്റ് െചയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ നിൽപ്പുസമരം സംഘടിപ്പിച്ചു. വള്ളികുന്നം പൊലീസ് സ്റ്റേഷൻ മുതൽ കായംകുളം കെ.എസ്.ആർ.ടി.സി ജങ്ഷൻ വരെയായിരുന്നു സമരം. കെ.പി.സി.സി നിർവാഹക സമിതി അംഗം കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. നൗഫൽ, കെ.എസ്.യു ജില്ല പ്രസിഡൻറ് നിതിൻ പുതിയിടം, അവിനാശ് ഗംഗൻ, ലുക്മനുൽ ഹകീം, അസീം നാസർ, ശംബു പ്രസാദ്, അരിത ബാബു, ഷമീം ചീരമത്ത്, വിശാഖ് പത്തിയൂർ, നൗഫൽ ചെമ്പകപള്ളി, റിയാസ്, ബിജു നസറുള്ള, സനോജ്, അസീം, അഖിൽ ദേവ്, സനൽ കുമാർ, സജീദ്, ലിബിൻ, ടിജിൻ, വിഷ്ണു, ഇക്ബാൽ, അൻവർ കരീലക്കാട്, ഹരീഷ്, കൃഷ്ണ, ഷാനവാസ്, അഫ്സൽ, അജ്മൽ, സുജിത് തുടങ്ങിയർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.