കൊച്ചി: വിശ്രമസമയം വെട്ടിക്കുറച്ച റെയിൽേവയുടെ നടപടിക്കെതിരെ ലോക്കോ പൈലറ്റുമാർ അനിശ്ചിതകാല നിസ്സഹകരണ സമരം തുടങ്ങി. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിലാണ് സമരം. തീരുമാനമായില്ലെങ്കിൽ ഞായറാഴ്ചയോടെ പണിമുടക്കിലേക്ക് നീങ്ങും. ഇതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെേട്ടക്കും.
പുതിയ നിയമനങ്ങൾ നടത്താതെ നിയമം നടപ്പാക്കുന്നതിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്. ജീവനക്കാരുടെ എണ്ണം കുറച്ച് സാമ്പത്തിക ഭദ്രത കൈവരിക്കാനാണ് റെയിൽവേ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. വെള്ളിയാഴ്ച അസോസിയേഷൻ ഭാരവാഹികൾ എറണാകുളം ജങ്ഷൻ, കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകൾക്ക് സമീപം നിരാഹാരസമരം നടത്തി. എറണാകുളത്ത് ലോക്കോ പൈലറ്റുമാരായ ജോണി തോമസ്, പി.എൻ. സോമു എന്നിവർ നിരാഹാരം അനുഷ്ഠിച്ചു. ലോക്കോ പൈലറ്റുമാർക്ക് മാസം 30 മണിക്കൂർ വീതമുള്ള നാല് വിശ്രമ ഇടവേളകളാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച മുതൽ ഇത് രണ്ടാക്കി കുറച്ച് റെയിൽേവ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു.
തിരുവനന്തപുരം ഡിവിഷനുകീഴിൽ ലോക്കോ പൈലറ്റ് നിയമനം നടന്നിട്ട് 10 വർഷത്തിലേറെയായി. ഇതിനിടെ, ട്രെയിനുകളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. മാസം 30 മണിക്കൂർ ദൈർഘ്യമുള്ള നാല് പ്രതിവാര വിശ്രമം ഇവർക്ക് നൽകണമെന്ന റെയിൽവേ ഉന്നതാധികാര സമിതി റിപ്പോർട്ട് മറികടന്നാണ് ദക്ഷിണ റെയിൽവേ ആസ്ഥാനത്തുനിന്ന് ചീഫ് ഓപറേഷൻസ് മാനേജർ ഉത്തരവിറക്കിയത്. തുടർച്ചയായ രാത്രി ജോലി അപകടങ്ങൾക്ക് കാരണമാകും എന്നതിനാലാണ് ഉന്നതതല സമിതി ഇത്തരം നിർേദശം െവച്ചിരുന്നെതന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിേയഷൻ പ്രസിഡൻറ് എൽ. മണി പറഞ്ഞു. കാലങ്ങളായി സ്ഥാനക്കയറ്റം നൽകാത്തതിനാൽ ഗുഡ്സ് ലോക്കോ പൈലറ്റുമാരാണ് പാസഞ്ചറുകളും എക്സ്പ്രസുകളിൽ പലതും ഓടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.