കൊച്ചി: രണ്ടുസീറ്റിൽ ഉറച്ചുനിൽക്കുന്ന കേരള കോൺഗ്രസിനെ മെരുക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ ശ്രമം മൂന്നാ ം വട്ടചർച്ചയിലും ലക്ഷ്യം കണ്ടില്ല. ചൊവ്വാഴ്ച രാത്രി െഗസ്റ്റ് ഹൗസിൽ നടന്ന യു.ഡി.എഫിെൻറ ഉഭയകക്ഷി ചർച്ച ഒ ന്നര മണിക്കൂറോളം നീണ്ടിട്ടും കേരള കോൺഗ്രസ് നേതാക്കൾ അയഞ്ഞില്ല. ഒടുവിൽ ഒരുസീറ്റിൽ കൂടുതൽ നൽകാനാവില്ലെന്ന വ ്യക്തമായ സന്ദേശം നൽകി ചർച്ച അവസാനിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച പാർട്ടി കമ്മിറ്റി യോഗം ചേർന്ന് തീരുമ ാനം അറിയിക്കാമെന്ന് പറഞ്ഞാണ് കേരള കോൺഗ്രസ് നേതാക്കൾ മടങ്ങിയത്. പാർട്ടിയെ പ്രതിനിധാനം ചെയ്ത് കെ.എം. മാണി, പി.ജെ. ജോസഫ്, ജോസ് കെ. മാണി, മോൻസ് ജോസഫ്, ജോയി എബ്രഹാം എന്നിവരാണ് ചർച്ചക്കെത്തിയത്. ഇവരുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവരാണ് ചർച്ച നടത്തിയത്.
നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ സീറ്റ് ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കുന്നതിലെ ബുദ്ധിമുട്ട് കേരള കോൺഗ്രസിനെ അറിയിച്ചതായി ചർച്ചക്കുശേഷം രമേശ് ചെന്നിത്തല പറഞ്ഞു. ഇനി വീണ്ടും ഇക്കാര്യത്തിൽ ഉഭയകക്ഷി ചർച്ച ഉണ്ടാകില്ലെന്നും അവർ യോഗം ചേർന്ന് തീരുമാനം അറിയിക്കാമെന്ന് പറഞ്ഞതായും ചെന്നിത്തല അറിയിച്ചു.
20 സീറ്റുള്ള കേരളത്തിൽ രണ്ടുസീറ്റ് വേണെമന്ന തങ്ങളുടെ ആവശ്യം തീർത്തും ന്യായയുക്തമാണെന്ന് തുടർന്ന് കെ.എം. മാണി പ്രതികരിച്ചു. തങ്ങളെ ഒരുസീറ്റിൽതന്നെ ഒതുക്കാനാണ് ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ മാണി പ്രശ്നത്തിന് രമ്യപരിഹാരം ഉണ്ടാേകണ്ടതിെൻറ ആവശ്യകത സൂചിപ്പിക്കാനും തയാറായി. എന്നാൽ, ഒപ്പമുണ്ടായിരുന്ന പി.ജെ. ജോസഫ് പാർട്ടി യോഗത്തിനുശേഷം തീരുമാനം പറയാമെന്നതിനപ്പുറം കൂടുതലൊന്നും പ്രതികരിക്കാൻ തയാറായില്ല.
ചൊവ്വാഴ്ചത്തെ ചർച്ചയോടെ കേരള കോൺഗ്രസിന് അധിക സീറ്റ് നൽകില്ലെന്ന കാര്യം ഉറപ്പായി. ഇത് ഒരുപരിധിവരെ ഉൾക്കൊണ്ടതിെൻറ സൂചനയായിരുന്നു മാണിയുടെ വാക്കുകളിൽ. ഇൗ സാഹചര്യത്തിൽ രണ്ട് സീറ്റിനുവേണ്ടി ശക്തമായി വാദിക്കുകയും കിട്ടുന്ന ഏതുസീറ്റിലും മത്സരിക്കാൻ തയാറാണെന്ന് വ്യക്തമാക്കുകയും ചെയ്ത പി.ജെ. ജോസഫ് എന്തുനിലപാട് സ്വീകരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.