കേരളത്തിൽ ബി.ജെ.പിക്ക് 32.96 ലക്ഷം വോട്ട്​, മൂന്നു ശതമാനം കൂടി; കോൺഗ്രസിന് രണ്ട്​ ശതമാനം കുറഞ്ഞു​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ അക്കൗണ്ട് തുറന്ന ബി.ജെ.പിക്ക് 2019​ മായി താരതമ്യം ചെയ്യുമ്പോൾ വോട്ട്​ വിഹിതം മൂന്നു ശതമാനം കൂടി. ആകെ 32,96,354 വോട്ടുകളാണ് ബി.ജെ.പി പെട്ടിയിലാക്കിയത്. 16.08 ശതമാനമാണ് വോട്ടുവിഹിതം. 13 ശതമാനമാണ് മുൻവർഷം ഉണ്ടായിരുന്നത്.

14 സീറ്റുകൾ നേടിയെങ്കിലും കോൺഗ്രസിന്​ വോട്ട്​ വിഹിതത്തിൽ രണ്ട്​ ശതമാനം കുറഞ്ഞു​. 69,27,111 വോട്ടാണ് കോൺഗ്രസിന് കേരളത്തിൽ ലഭിച്ചത്.

സി.പി.എം വോട്ടുവിഹിതത്തിലും വൻ തിരിച്ചടി

ഇത്തവണ 15 മണ്ഡലങ്ങളിൽ മത്സരിച്ച സി.പി.എമ്മിന് 25.82 ശതമാനമാണ് വോട്ടുവിഹിതം. ആകെ കിട്ടിയത് 5,100,964 വോട്ടുകൾ. കഴിഞ്ഞ തവണ 14 മണ്ഡലങ്ങളിൽനിന്ന് 25.97 ശതമാനം ലഭിച്ചിരുന്നു. അന്ന് പൊന്നാനിയിലും ഇടുക്കിയിലും സി.പി.എം സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർഥികൾ 4.24% വോട്ടുകളും നേടിയിരുന്നു. ഇതുകൂടി ചേർത്താൽ 30.06 ശതമാനമാണ് 2019ലെ സി.പി.എം വോട്ടുവിഹിതം. ഇത്തവണ ഈ മണ്ഡലങ്ങളിൽ സി.പി.എം പാർട്ടി ചിഹ്നത്തിലാണ് സ്ഥാനാർഥികളെ നിർത്തിയത്.

കോട്ടയത്ത് കഴിഞ്ഞ തവണ വാസവൻ മത്സരിച്ച സീറ്റ് ഇത്തവണ കേരള കോൺഗ്രസിന് കൈമാറിയിരുന്നു. 1.38 ശതമാനമാണ് തോമസ് ചാഴിക്കാടൻ ഇവിടെ നിന്ന് നേടിയത്. ഇത് കിഴിച്ചാൽ 2.71 ശതമാനം വോട്ടിടിവ് സി.പി.എമ്മിനും നേരിട്ടിട്ടുണ്ട്.

നില ഭ​ദ്രമാക്കി സി.പി.ഐയും ലീഗും

1,212,197 വോട്ടുനേടിയ സി.പി​.ഐയുടെ വോട്ടുവിഹിതത്തിൽ 2019മായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ മാറ്റമില്ല. 11,99,839 വോട്ടുകിട്ടിയ മുസ്​ലിം ലീഗിന്​ അരശതമാനത്തിലേറെ വർധനയുണ്ട്​.

യു.​ഡി.​എ​ഫി​ന്​ 6.10 ല​ക്ഷം വോ​ട്ടും ഇ​ട​തി​ന്​ 3.90 ല​ക്ഷം വോ​ട്ടും കു​റ​ഞ്ഞു; എൻ.ഡി.എക്ക് 6.65 ലക്ഷം കൂടി

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത്​ മു​ന്ന​ണി​ക്കും യു.​ഡി.​എ​ഫി​നും വോ​ട്ട്​ വി​ഹി​തം കു​റ​ഞ്ഞു. എൻ.ഡി.എക്ക്​ മാ​ത്ര​മാ​ണ്​ വ​ർ​ധി​ച്ച​ത്. ​വോ​ട്ടി​ങ്​ ശ​ത​മാ​ന​ത്തി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ (2019) കു​റ​വ്​ ദൃ​ശ്യ​മാ​ണ്. പോ​ൾ ചെ​യ്ത വോ​ട്ടി​ൽ 5.36 ല​ക്ഷ​ത്തി​ന്‍റെ (5,36,355) കു​റ​വ്​ ഇ​ക്കു​റി വ​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ ത​വ​ണ 2.03 കോ​ടി വോ​ട്ട്​ പോ​ൾ ചെ​യ്ത സ്ഥാ​ന​ത്ത്​ 1,97,77,478 പേ​രാ​ണ്​ വോ​ട്ട്​ ചെ​യ്ത​ത്. യു.​ഡി.​എ​ഫ്​ 90,18,752 വോ​ട്ട്​ നേ​ടി​യ​പ്പോ​ൾ ഇ​ട​ത്​ മു​ന്ന​ണി​ക്ക്​ 67,66,061 വോ​ട്ടേ ല​ഭി​ച്ചു​ള്ളൂ. ഇ​ട​തി​നേ​ക്കാ​ൾ യു.​ഡി.​എ​ഫ്​ 22.52 ല​ക്ഷം വോ​ട്ട്​ (2252691) അ​ധി​കം നേ​ടി. എ​ൻ.​ഡി.​എ​ക്ക്​ 38,37,003 വോ​ട്ട്​ ല​ഭി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ 31.71 ല​ക്ഷം വോ​ട്ട്​ നേ​ടി​യ അ​വ​ർ 6,65,211 വോ​ട്ട്​ വ​ർ​ധി​പ്പി​ച്ചു. യു.​ഡി.​എ​ഫി​ന്​ 6.10 ല​ക്ഷം വോ​ട്ടും ഇ​ട​തി​ന്​ 3.90 ല​ക്ഷം വോ​ട്ടും കു​റ​ഞ്ഞു.

യു.​ഡി.​എ​ഫി​ന്‍റെ​ 47.40 ശ​ത​മാ​നം വോ​ട്ട്​ വി​ഹി​തം 45.60 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ 35.22 ശ​ത​മാ​നം ല​ഭി​ച്ച ഇ​ട​ത്​ മു​ന്ന​ണി​ക്ക്​ 34.21 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങി. 15.61 ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്ന എ​ൻ.​ഡി.​എ വോ​ട്ട്​ വി​ഹി​തം 19.40 ശ​ത​മാ​ന​മാ​യി.

തൃ​ശൂ​രി​ലെ വി​ജ​യ​വും ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട്​ വ​ർ​ധ​ന​യു​മാ​ണ്​ ബി.​ജെ.​പി വോ​ട്ടി​ൽ വ​ർ​ധ​ന​ക്ക്​ വ​ഴി​യൊ​രു​ക്കി​യ​ത്. പോ​ൾ ചെ​യ്ത വോ​ട്ട്​ അ​ഞ്ച​ര ല​ക്ഷ​ത്തോ​ളം കു​റ​ഞ്ഞി​ട്ടും ബി.​ജെ.​പി​ക്ക്​ ആ​റ​ര ല​ക്ഷം വ​ർ​ധി​ച്ചു. 2019ൽ 19 ​സീ​റ്റാ​യി​രു​ന്നു യു.​ഡി.​എ​ഫി​നെ​ങ്കി​ൽ ഇ​ക്കു​റി ഒ​രെ​ണ്ണം ന​ഷ്ട​മാ​യി. ഇ​ട​തി​ന്​ ഒ​രു മ​ണ്ഡ​ല​മേ ഇ​ത്ത​വ​ണ​യും ല​ഭി​ച്ചു​ള്ളൂ.

നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ത​വ​ണ 124ൽ ​യു.​ഡി.​എ​ഫ്​ മേ​ൽ​കൈ നേ​ടി​യി​രു​ന്നു. ഇ​ത്ത​വ​ണ 14 കു​റ​ഞ്ഞ്​ 110ലെ​ത്തി. ഇ​ട​ത്​​ മു​ന്ന​ണി 15ൽ​നി​ന്ന്​ 19ലെ​ത്തി. ക​ഴി​ഞ്ഞ ത​വ​ണ ഒ​രി​ട​ത്തു​മാ​ത്രം ലീ​ഡ്​ ചെ​യ്ത ബി.​ജെ.​പി 11ൽ ​ഒ​ന്നാ​മ​തെ​ത്തി.

വോട്ട്​ വിഹിതം പട്ടിക ചുവടെ

പാർട്ടി

കിട്ടിയ വോട്ട് 

ശതമാനം

  2019

കോൺഗ്രസ്​: 

69,27,111

 35.06% 

37.46%

ബി.ജെ.പി

32,96,354

16.08%

13%

സി.പി.എം

5,100,964

25.82%

25.97%

സി.പി.ഐ

1,212,197

6.14%

6.08%

മുസ്​ലിം ലീഗ്

11,99,839

6.07%

5.48%

Tags:    
News Summary - lok sabha election 2024 kerala vote share

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.