പത്തനംതിട്ട: ഏഴിൽ അഞ്ച് നിയമസഭ മണ്ഡലങ്ങളും വനമേഖലയോട് ചേർന്നുകിടക്കുന്ന പത്തനംതിട്ടയിൽ പ്രചാരണത്തിന്റെ തുടക്കംമുതൽ തന്നെ വന്യമൃഗാക്രമണങ്ങൾ യു.ഡി.എഫ് വലിയ വിഷയമായി ഉയർത്തുന്നുണ്ട്. അതിനിടയിലാണ് തിങ്കളാഴ്ച പുലർച്ച കണമല തുലാപ്പള്ളിയിൽ കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. രാത്രിതന്നെ ഇവിടെയെത്തിയ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണി വിഷയം ഏറ്റെടുത്തു. ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പലപ്പോഴും സംഘർഷത്തിന്റെ വക്കോളമെത്തി. മരിച്ച ബിജുവിന്റെ ബന്ധുക്കളും നാട്ടുകാരും ഉന്നയിച്ച പല ആവശ്യങ്ങളും അധികൃതരെക്കൊണ്ട് അംഗീകരിപ്പിക്കാൻ പ്രതിഷേധത്തിനായി.
പത്തുലക്ഷം രൂപ തിങ്കളാഴ്ചതന്നെ ബിജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകാൻ കലക്ടറുടെ സാന്നിധ്യത്തിൽ തീരുമാനമായെങ്കിലും അഞ്ച് ലക്ഷം രൂപ ഇന്നലെ നൽകി. ബിജുവിനെ കൊലപ്പെടുത്തിയ ആന മുമ്പ് രണ്ടുപേരെ ഈ ആന കൊന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിലും നാട്ടുകാരെ ആനയുടെ ആക്രമണത്തിൽനിന്ന് സംരക്ഷിക്കാൻ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടാകാതിരുന്നതാണ് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. ആന്റോ ആന്റണി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഷോ കാണിക്കുകയാണെന്നാണ് മന്ത്രി ശശീന്ദ്രന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.