തിരുവനന്തപുരം: ബാലാവകാശ കമീഷൻ നിയമനത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ മന്ത്രി കെ.കെ. ശൈലജക്കെതിരായി ലോകായുക്ത അന്വേഷണം. പ്രഥമദൃഷ്ട്യ കേസുണ്ടെന്ന് കണ്ടെത്തിയ ലോകായുക്ത മന്ത്രിയെ ഒന്നാം എതിർകക്ഷിയാക്കി. ബാലാവകാശ കമീഷൻ അംഗമായി നിരവധി ക്രിമിനൽ കേസുകളുള്ള സി.പി.എം നേതാവ് ടി.ബി. സുരേഷിനെ നിയമിച്ചതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് ലോകായുക്ത അന്വേഷണം. സാമൂഹികക്ഷേമ സെക്രട്ടറിയോട് നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ സെപ്റ്റംബർ 14ന് ലോകായുക്തക്ക് നൽകാനും നിർദേശിച്ചു.
നേരത്തെ, അധികാരം ദുർവിനിയോഗം ചെയ്താണ് നിയമനം നടത്തിയതെന്ന് പറഞ്ഞ കോടതി നിയമനം റദ്ദാക്കിയിരുന്നു. നിയമനത്തിൽ അപാകതയുണ്ടെന്നും കോടതി ചൂടണ്ടിക്കാട്ടിയിരുന്നു. കോടതി വിധിയിൽ ശൈലജെക്കതിരെ പരാമർശമുണ്ടായതിനാൽ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നാലു ദിവസമായി ശക്തമായ പ്രതിഷേധം നടത്തുന്നുമുണ്ട്. അതിനിടെയാണ് മന്ത്രിക്കെതിരെ ലോകായുക്ത നോട്ടീസും അന്വേഷണവും വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.