പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസണ്‍ മാവുങ്കലിന്‍റെ വീടുകൾക്ക് സുരക്ഷയൊരുക്കാന്‍ പൊലീസിന് നിർദേശം നൽകിയത് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ. സുരക്ഷയൊരുക്കാൻ സംസ്ഥാന ഡി.ജി.പി ആയിരിക്കെ ബഹ്റ നൽകിയ കത്ത് പുറത്തു. ആലപ്പുഴ എസ്.പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.
2019 ജൂൺ 13ന് ഡി.ജി.പി അയച്ച കത്തുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചേര്‍ത്തലയിലെയും കൊച്ചിയിലെയും വീടുകള്‍ക്കുമാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. 'മോശയുടെ വടി, മൈസൂരു കൊട്ടാരത്തിലെ പഞ്ചലോഹ വിഗ്രഹം, ശ്രീനാരായണഗുരുവിെൻറ വടി, മൈസൂരു കൊട്ടാരത്തിലെ പഞ്ചലോഹ ശിൽപം, മൈസൂരു കൊട്ടാരത്തിെൻറ ഒറിജിനൽ ആധാരം, വജ്രക്കല്ലുകൾ പൊതിഞ്ഞ കോടികൾ'' തുടങ്ങിയ അമൂല്യമായ പുരാവസ്തു ശേഖരമുള്ള മോന്‍സണ്‍ എഡിഷനെന്ന വീടിന് സുരക്ഷ ഒരുക്കാനാണ് ലോക്നാഥ് ബെഹ്റ കത്തില്‍ ആവശ്യപ്പെട്ടത്.
നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊച്ചിയിലെ വീട്. ചേര്‍ത്തലയിലേക്കും ബഹ്റ ഇതെ ആവശ്യം ഉന്നയിച്ച് കത്ത് അയച്ചിട്ടുണ്ട്. ഡി.ജി.പിയുടെ നിർദേശ പ്രകാരം സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന മറുപടി ജില്ലകളിൽ നിന്ന് ഡി.ജി.പി കത്ത് മുഖേന നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബെഹ്റ മോന്‍സനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് മോന്‍സന്‍റെ വീടിന് സുരക്ഷ ഒരുക്കാനും ബെഹ്റയാണ് നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.