കോഴിക്കോട്: സോഷ്യൽ െഡമോക്രാറ്റിക് പാർട്ടി ഒാഫ് ഇന്ത്യ (എസ്.ഡി.പി.െഎ) കേരളത്തി ലടക്കം ആറു സംസ്ഥാനങ്ങളിൽ 15 ലോക്സഭ സീറ്റുകളിൽ മത്സരിക്കും. കേരളം, കർണാടക, തമിഴ് നാട്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് മത്സരിക്കുകയെന ്ന് എസ്.ഡി.പി.െഎ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് പ്രസ്താവനയിൽ അറിയിച്ചു.
സ്വന്തം സ്ഥാനാർഥിയില്ലാത്ത ഇടങ്ങളിൽ ബി.ജെ.പിയെ തോൽപിക്കാൻ ശേഷിയുള്ള മതേതര പാർട്ടികൾക്ക് പിന്തുണ നൽകും. കേരളത്തിൽ 10 സീറ്റുകളിലാണ് എസ്.ഡി.പി.െഎ മത്സരിക്കുന്നത്.
ആറ്റിങ്ങൽ-അജ്മൽ ഇസ്മയിൽ, ആലപ്പുഴ- കെ.എസ് ഷാൻ, എറണാകുളം-വി.എം. ഫൈസൽ, ചാലക്കുടി-മൊയ്തീൻ കുഞ്ഞി, പൊന്നാനി-അഡ്വ. കെ.സി. നസീർ, മലപ്പുറം- പി. അബ്ദുൽ മജീദ് ഫൈസി, വയനാട്- ബാബുമണി കരുവാരകുണ്ട്, വടകര- മുസ്തഫ െകാമ്മേരി, കണ്ണൂർ-െക.കെ. അബ്ദുൽ ജബ്ബാർ, പാലക്കാട്-തുളസീധരൻ പള്ളിക്കൽ എന്നിവരാണ് കേരളത്തിലെ സ്ഥാനാർഥികൾ.
പശ്ചിമബംഗാളിലെ ജാംഗിപുരിൽ തഹീദുൽ ഇസ്ലാം മത്സരിക്കും. ചെന്നൈ െസൻട്രലിൽ കെ.കെ.എസ്.എം ദെഹ്ലാൻ ബാഖവിയെ രംഗത്തിറക്കും. ടി.ടി.വി. ദിനകരെൻറ അമ്മ മക്കൾ മുന്നേറ്റ കഴകവുമായി തമിഴ്നാട്ടിൽ എസ്.ഡി.പി.െഎ സഖ്യത്തിലാണ്.
ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിലും പാർട്ടി മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.