കൊച്ചി: പ്രധാന തർക്കവിഷയങ്ങളിൽ തീരുമാനമാകാതെ യു.ഡി.എഫ് സീറ്റുവിഭജന ചർച്ച. മൂന്നാം സീറ്റിന് മുസ്ലിം ലീഗും രണ്ടാം സീറ്റെന്ന ആവശ്യത്തിൽ കേരള കോൺഗ്രസും ഉറച്ചുനിൽക്കെ തർക്കം രമ്യമായി പരിഹരിക്കാനുള്ള വഴികളാണ് യു.ഡി.എ ഫ് നേതൃത്വം തേടുന്നത്. ചർച്ച തുടരുമെന്നും തർക്കവിഷയങ്ങളെല്ലാം പരിഹരിച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ ിനെ നേരിടുമെന്നും നേതാക്കൾ വ്യക്തമാക്കി.
യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്ന ിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച എറണാകുളം െഗസ്റ്റ് ഹൗസിലായിരുന്ന ു ചർച്ച. ജനമഹായാത്രയിൽ ആയതിനാൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പെങ്കടുത്തില്ല. കൊല്ലത്ത് ആർ .എസ്.പിതന്നെ മത്സരിക്കാൻ ധാരണയായി. സ്ഥാനാർഥിയെ അവർ തീരുമാനിക്കും. ലീഗുമായി അടുത്ത മാസം ഒന്നിന് കോഴിക്കോ ട്ടും കേരള കോൺഗ്രസുമായി മൂന്നിന് കൊച്ചിയിലും തുടർ ചർച്ച നടത്തും.
േകരള േകാൺഗ്രസ് േജക്കബ് വിഭാഗം ഇടുക്കി സീറ്റിൽ അവകാശവാദം ഉന്നയിച്ചെങ്കിലും പരിഗണിക്കാനാകില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. എന്നാൽ, പ്രതീക്ഷയുണ്ടെന്നാണ് ചർച്ച കഴിഞ്ഞിറങ്ങിയ ജോണി നെല്ലൂരും അനൂപ് ജേക്കബും പറഞ്ഞത്. സി.എം.പി നേതാവ് സി.പി. ജോൺ, ഫോർവേർഡ് ബ്ലോക് നേതാവ് ജി. ദേവരാജൻ, ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ എന്നിവരും ചർച്ചക്ക് എത്തിയിരുന്നു. രാജ്യസഭാ സീറ്റാണ് സി.എം.പി യുടെ ആവശ്യം. നിയമസഭ സീറ്റ് സംബന്ധിച്ച് ഉറപ്പുവാങ്ങാനാണ് ഫോർവേർഡ് ബ്ലോക് ശ്രമിക്കുന്നത്.
ആദ്യം മുസ്ലിം ലീഗുമായിട്ടായിരുന്നു ചർച്ച. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, ഡോ.എം.കെ. മുനീർ എന്നിവർ പെങ്കടുത്തു. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചശേഷമായിരിക്കും രണ്ടാംഘട്ട ചര്‍ച്ചയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കെ.പി.എ. മജീദും പറഞ്ഞു. ലീഗിനുശേഷം കേരള കോൺഗ്രസ് നേതാക്കളായ കെ.എം. മാണി, പി.ജെ. ജോസഫ്, ജോസ് കെ. മാണി, മോന്‍സ് ജോസഫ് എന്നിവരുമായി ചർച്ച നടത്തി. ഇതിനുേശഷം ഇരുപാർട്ടിയുടെയും നേതാക്കളെ ഒന്നിച്ചിരുത്തിയും സംസാരിച്ചു. ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതിനൊപ്പം മറ്റാർക്കെങ്കിലും കൂടുതൽ സീറ്റ് അനുവദിച്ചാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളും ലീഗ് നേതാക്കൾ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
ഉഭയകക്ഷി ചർച്ച സൗഹാർദപരം; മൂന്നിന് പൂർത്തിയാകും -ചെന്നിത്തല
െകാച്ചി: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഘടകക്ഷികളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ച സൗഹാർദപരമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തർക്കങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗുമായും കേരള കോൺഗ്രസുമായും ചർച്ചതുടരും. രണ്ട് യോഗത്തിലും കെ.പി.സി.സി പ്രസിഡൻറ് പങ്കെടുക്കും. മാര്‍ച്ച് മൂന്നോടെ ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് തീരുമാനം. നാലിന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുസമിതി യോഗം ചേരും. കോണ്‍ഗ്രസിെൻറ സീറ്റ് ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും.
ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ചതില്‍ ഒരു തെറ്റുമില്ലെന്നും അവര്‍ക്ക് അതിനുള്ള അവകാശവും അധികാരവുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് ജനാധിപത്യമുന്നണിയാണ്; ഇടതുമുന്നണിയെപ്പോലെ ഏകാധിപത്യമുന്നണിയല്ല. ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും. ദേശീയതലത്തിലുള്ള തെരഞ്ഞെടുപ്പായതിനാല്‍ കോണ്‍ഗ്രസിെൻറ സീറ്റുകള്‍ വിട്ടുകൊടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ യോഗത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സമാധാനപരമായ ചര്‍ച്ചയായിരുന്നു ഇന്നലത്തേത്. ഒറ്റ ദിവസംകൊണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാകണമെന്നില്ലെന്നും തര്‍ക്കങ്ങളില്ലാതെ സീറ്റ് വിഭജനചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.