തിരുവനന്തപുരം: ലോക്സഭ സീറ്റ് സംബന്ധിച്ച പ്രാഥമിക ഉഭയകക്ഷി ചർച്ചക്ക് എൽ.ഡി.എ ഫിൽ തുടക്കം. പുതുതായി എത്തിയ െഎ.എൻ.എൽ, ജനാധിപത്യ കേരള കോൺഗ്രസ് എന്നീ കക്ഷികളുമ ായി സി.പി.എം നേതൃത്വം കൂടിക്കാഴ്ച നടത്തി. ഏതെങ്കിലും പ്രത്യേക മണ്ഡലം വേണമെന്ന ആവശ്യ ം ഇരുപാർട്ടികളും ഉന്നയിച്ചില്ലെങ്കിലും സീറ്റ് ലഭിച്ചാൽ നന്നായിരുെന്നന്ന താൽപര്യം അറിയിെച്ചന്നാണ് സൂചന. ചർച്ചക്ക് സമയം അറിയിക്കാമെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കി. ഇരുപാർട്ടികളുടെയും പ്രതിനിധികൾ എ.കെ.ജി സെൻററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായാണ് ചർച്ച നടത്തിയത്.
മറ്റ് ഘടകകക്ഷികളുമായുള്ള വിശദ ചർച്ചക്കു മുേമ്പ സി.പി.എമ്മും സി.പി.െഎയും തമ്മിൽ ചർച്ച നടക്കണം. കഴിഞ്ഞ ആഴ്ച ഇരുപാർട്ടി നേതൃത്വവും കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ പാർട്ടികളും മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചതായും എന്നാൽ, ആർ. ബാലകൃഷ്ണ പിള്ള കേരള കോൺഗ്രസ് (ബി) തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിച്ചതായും മുന്നണി കൺവീനർ എ. വിജയരാഘവൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മുന്നണിയിൽ 10 കക്ഷികളുണ്ടെങ്കിലും സീറ്റ് വിഭജന ചർച്ചയിൽ പ്രയാസമുണ്ടാകില്ല. ജനതാദളിന് (എസ്) കോട്ടയം സീറ്റിൽ താൽപര്യം ഉണ്ടെന്നത് അടക്കം ചർച്ചയിൽ പരിഗണിക്കും. എൻ.സി.പി സീറ്റിന് കത്ത് നൽകിയെന്ന വാർത്ത സംബന്ധിച്ച ചോദ്യത്തിന് പല പാർട്ടികളും സീറ്റിന് താൽപര്യം പ്രകടിപ്പിെച്ചന്നായിരുന്നു പ്രതികരണം. വിജയ സാധ്യതയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.