കണ്ണൂർ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെതിരെ പ്രചാരണത്തിനിറങ്ങുമെന്ന് വയൽക്കിളികൾ വ്യക്തമാക ്കി. കേരളത്തിെൻറ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന പാരിസ്ഥിതിക നിലപാടെടുത്ത സി.പി.എമ്മിെൻറ ഇരട്ടത് താപ്പ് തുറന്നു കാണിക്കും. കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിൽക്കില്ലെന്നും സംസ്ഥാന വ്യാപകമായി തന്നെ സി.പി.എമ്മിനെതിരെ പ്രചാരണം നടത്തുമെന്നും സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ വ്യക്തമാക്കി.
ഭൂമിയുടെ രേഖകൾ കൈമാറിയെന്നും കീഴാറ്റൂർ സമരത്തിൽ നിന്ന് സമര സമിതി പിൻമാറിയെന്നുമുള്ളത് സി.പി.എം നടത്തുന്ന കുപ്രചാരണമാണ്. ദേശീയപാത അതോറിറ്റിയുടെ വിജ്ഞാപനപ്രകാരം ഭൂരേഖകളുടെ പകർപ്പുകളാണ് ഭൂവുടമകൾ കൈമാറിയത്. ഭൂമിയുടെ രേഖ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും വയൽക്കിളികൾ വ്യക്തമാക്കി.
ആടിനെ പട്ടിയാക്കുന്ന നടപടിയാണ് സി.പി.എം നടത്തുന്നതെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് കർഷകനെ ഭൂമിയിൽ നിന്ന് അടിച്ചോടിച്ച് അളവ് പൂർത്തിയാക്കുകയാണ് സർക്കാർ ചെയ്തത്. തെൻറ സഹോദരിക്ക് ഒരുപാട് ഭൂമിയുണ്ടെന്നും അതിെൻറ രേഖകൾ സമർപ്പിച്ചെന്നുമാണ് പാർട്ടി പത്രത്തിലൂടെയടക്കം പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ ഭൂമിയുണ്ടെങ്കിൽ അത് ദേശീയ പാത അതോറിറ്റി ഏറ്റെടുത്താൽ കിട്ടുന്ന ലക്ഷങ്ങൾ സി.പി.എമ്മിന് സംഭാവന നൽകാൻ തയാറാണെന്ന് സുരേഷ് കീഴാറ്റൂർ വ്യക്തമാക്കി. നിയമപോരാട്ടവും സമരവും തുടരുമെന്നും വയൽക്കിളികൾ പറഞ്ഞു.
സമര സമിതി നേതാവ് സുരേഷ് കീഴാറ്റൂരിെൻറ സഹോദരിയും മാതാവുമടക്കമുള്ളവർ അവരുടെ ഭൂമി വിട്ടുനൽകുകയും അതിെൻറ രേഖകൾ ദേശീയപാതാ അതോറിറ്റിക്ക് കൈമാറിക്കൊണ്ട് ഒത്തുതീർപ്പിലെത്തുകയും ചെയ്തുവെന്നും സമരം പൊളിഞ്ഞുവെന്നുമായിരുന്നു നേരത്തെ വാർത്തകൾ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.