ചരക്കുവാഹന പണിമുടക്ക്:  വ്യാപാരമേഖലയെ ബാധിച്ചു 

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചരക്കുവാഹന ഉടമസ്ഥരുടെ സംഘടന നടത്തിയ സൂചന പണിമുടക്ക് വ്യാപാരമേഖലയെ സാരമായി ബാധിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പഴം, പച്ചക്കറി ലോറികളുടെ നീക്കം സ്തംഭിച്ചു. വാഹനങ്ങള്‍ പലതും അതിര്‍ത്തിയില്‍ പിടിച്ചിട്ടു. തീരദേശത്തുനിന്നുള്ള ലോറികള്‍ സമരത്തില്‍ പങ്കെടുത്തത് മത്സ്യബന്ധനമേഖലക്കും തിരിച്ചടിയായി. 
തലസ്ഥാനത്ത് ചാല കമ്പോളത്തിന്‍െറ പ്രവര്‍ത്തനത്തെ സമരം ബാധിച്ചു. മോട്ടോര്‍ വാഹനരംഗത്ത് കേന്ദ്രസര്‍ക്കാറും ദേശീയ ഹരിത ട്രൈബ്യൂണലും സംസ്ഥാന സര്‍ക്കാറും നടപ്പാക്കുന്ന അപ്രായോഗിക നീക്കങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. 
 

Tags:    
News Summary - lorry strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.