30 മു​ത​ൽ ച​ര​ക്കു​വാ​ഹ​ന സ​മ​രം

കൊച്ചി: ഇൻഷുറൻസ് പ്രീമിയം നിരക്ക് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 30 മുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചരക്കുവാഹന പണിമുടക്ക്. സൗത്ത് സോൺ മോേട്ടാർ ട്രാൻസ്പോർട്ട് അസോസിയേഷൻ ആഹ്വാനപ്രകാരം കേരളം, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് സമരം. കേരളത്തിൽ 13 ചരക്കുവാഹന സംഘടനകൾ ചേർന്ന കോഒാഡിനേഷൻ ഒാഫ് മോേട്ടാർ ട്രാൻസ്പോർട്ട് വെഹിക്കിൾസ് ഒാർഗനൈസേഷ​െൻറ നേതൃത്വത്തിലാണ് പണിമുടക്കുന്നതെന്ന് ചെയർമാൻ എം. രാധാകൃഷ്ണനും ജനറൽ കൺവീനർ  കെ. ബാലചന്ദ്രനും വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കാനുള്ള നടപടി അവസാനിപ്പിക്കുക, വേഗപ്പൂട്ട് നിയമവും ആർ.ടി.ഒ ഒാഫിസുകളിലെ ഫീസ് വർധനയും പിൻവലിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.  2013^17 കാലയളവിൽ ഇൻഷുറൻസ് പ്രീമിയം നിരക്കിൽ നൂറുശതമാനം വർധന വരുത്തിയതിന് പുറമെയാണ് ഏപ്രിൽ ഒന്നുമുതൽ 50 ശതമാനം വ ർധന. ഇൻഷുറൻസ് പ്രീമിയം നിരക്ക് വർധനക്കെതിെര മാർച്ച് 31ന് സംസ്ഥാനത്ത് വിവിധ യൂനിയനുകൾ 24 മണിക്കൂർ മോേട്ടാർ വാഹന പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - lorry strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.